സി​പി​എം കൊ​ല്ലം ഏ​രി​യ സ​മ്മേ​ള​നം : പാ​ര്‍​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം
Sunday, November 3, 2024 6:29 AM IST
കൊ​ല്ലം: സി​പി​എം കൊ​ല്ലം ഏ​രി​യ സ​മ്മേ​ള​ന​ത്തി​ല്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​നം.

പാ​ര്‍​ട്ടി​യും പോ​ലീ​സും സ​ര്‍​ക്കാ​രും വ്യ​ത്യ​സ്ത വ​ഴി​യ്ക്ക് സ​ഞ്ച​രി​ക്കു​ന്നു​വെ​ന്നാ​ണ് വി​മ​ര്‍​ശ​നം ഉ​യ​ർ​ന്ന​ത്. ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​ക്ക് രാ​ജ്യ​ത്ത് ശ​ക്തി ക്ഷ​യി​ക്കു​ക​യാ​ണെ​ന്നും കു​റ്റ​പ്പെ​ടു​ത്ത​ല്‍ ഉ​ണ്ടാ​യി.

ആ​ര്‍​എ​സ്എ​സ് രൂ​പീ​ക​ര​ണ​ത്തി​ന്‍റെ നൂ​റാം വാ​ര്‍​ഷി​ക​ത്തി​ല്‍ അ​വ​രു​ടെ സം​ഘ​ട​ന​യാ​യ ബി​ജെ​പി രാ​ജ്യം ഭ​രി​ക്കു​ന്നു​വെ​ന്നും 100 വ​ര്‍​ഷം പി​ന്നി​ട്ട ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യ്ക്ക് രാ​ജ്യ​ത്ത് ശ​ക്തി ക്ഷ​യി​ക്കു​ക​യാ​ണെ​ന്നും വി​മ​ര്‍​ശ​നം ഉ​യ​ര്‍​ന്നു.

ഏ​രി​യാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​ടെ വ്യ​ക്തി​താ​ല്പ​ര്യ​മാ​ണ് ലോ​ക്ക​ല്‍ സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ന്ന​തെ​ന്നും ആ​ക്ഷേ​പം ഉ​യ​ർ​ന്നു. എ​ഡി​എം ന​വീ​ൻ ബാ​ബു ജീ​വ​നൊ​ടു​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ൾ പാ​ർ​ട്ടി​ക്ക് ജ​ന​മ​ധ്യ​ത്തി​ൽ വ​ലി​യ അ​വ​മ​തി​പ്പ് ഉ​ണ്ടാ​ക്കി​യ​താ​യും പ്ര​തി​നി​ധി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ ബാ​ധി​ച്ചേ​ക്കാ​മെ​ന്നും ച​ർ​ച്ച​യി​ൽ ചി​ല​ർ ആ​ശ​ങ്ക പ​ങ്കു​വ​ച്ചു.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ല​ത്ത് എം. ​മു​കേ​ഷ് എം​എ​ൽ​എ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​നെ​തി​രേ​യും സ​മ്മേ​ള​ന​ത്തി​ൽ ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ല്ലാ​ത്ത സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​മാ​ണ് ദ​യ​നീ​യ പ​രാ​ജ​യ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നും കു​റ്റ​പ്പെ​ടു​ത്ത​ൽ ഉ​ണ്ടാ​യി.

മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റി​നെ​തി​രേ​യും വി​മ​ർ​ശ​നം ഉ​യ​ർ​ന്നു. കോ​ർ​പ്പ​റേ​ഷ​ൻ പ​രി​ധി​യി​ൽ ബി​ജെ​പി​യു​ടെ സ്വാ​ധീ​നം വ​ർ​ധി​ക്കു​ന്ന​ത് ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും ചി​ല പ്ര​തി​നി​ധി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.