കൊല്ലം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലയിലെ 15 ട്രഷറി കേന്ദ്രങ്ങളിൽ ക്ഷാമാശ്വാസ കുടിശിക കവർന്നെടുക്കുന്ന സർക്കാർ നയത്തിനെതിരേ പ്രതിഷേധ സംഗമം നടത്തി.
ഏതാനും മാസങ്ങൾക്ക് മുൻപ് രണ്ട് ശതമാനം ക്ഷാമാശ്വാസത്തിന്റെ 39 മാസത്തെ കുടിശിക സർക്കാർ തട്ടിയെടുത്തു. സർക്കാർ മൂന്ന് ശതമാനം ക്ഷാമാശ്വാസത്തിന്റെ 40 മാസത്തെ കുടിശിക വീണ്ടും കവർന്നെടുക്കുവാൻ ശ്രമിക്കുന്നതിനെതിരേയാണ് ട്രഷറി മാർച്ചും പ്രതിഷേധ സംഗമവും സംഘടിപ്പിച്ചത്.
കൊല്ലം ജില്ലാ ട്രഷറിക്ക് മുൻപിൽ നടന്ന പ്രതിഷേധസംഗമം കെഎസ്എസ്പിഎ ജില്ലാ സെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.
ചവറയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ, കരുനാഗപ്പള്ളിയിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. ചിദംബരൻ, കുണ്ടറയിൽ സംസ്ഥാന സെക്രട്ടറി കെ.സി. വരദരാജൻപിള്ള, ആശ്രാമത്ത് സെക്രട്ടേറിയറ്റംഗം എം. സുജൈ, പത്തനാപുരത്ത് സെക്രട്ടേറിയറ്റംഗം കെ. രാജേന്ദ്രൻ, കുന്നത്തൂരിൽ കെ. ചന്ദ്രശേഖരപിള്ള,
കൊട്ടാരക്കരയിൽ എ. മുഹമ്മദ്കുഞ്ഞ്, ചാത്തന്നൂരിൽ ജി ബാലചന്ദ്രൻ പിള്ള, പരവൂരിൽ ജി. യശോദരൻ പിള്ള, പൂയപ്പള്ളിയിൽ പെരുമ്പുഴ ഗോപിനാഥൻ പിള്ള, പുനലൂരിൽ എസ്. വിജയകുമാരി, കടയ്ക്കൽ പട്ടരുവിള വിജയൻ, ചടയമംഗലത്ത് പി.ഒ. പാപ്പച്ചൻ, അഞ്ചലിൽ എം. മീരാ സാഹിബ് എന്നിവർ ഉദ് ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എ.എ. റഷീദ്, എ. നസീംബീവി, ജി. സുന്ദരേശൻ, ജി. സതീശൻ, ഡി. അശോകൻ, എൻ. സോമൻപിള്ള, ജി. അജിത് കുമാർ, എച്ച്. മാരിയത്ത്, ആർ. മധു, സി.എ. മജീദ് ,എൽ. ശിവപ്രസാദ്, ജി. രാമചന്ദ്രൻപിള്ള, ആർ. രാജശേഖരൻപിള്ള, ജി. ദേവരാജൻ, വിവിധ നിയോജക മണ്ഡലം പ്രസിഡന്റ്, സെക്രട്ടറിമാർ എന്നിവർ നേതൃത്വം നൽകി.