സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള: സ്വ​ർ​ണ​ക്ക​പ്പി​ന് സ്വീ​ക​ര​ണം ന​ൽ​കി
Saturday, November 2, 2024 6:27 AM IST
ചാ​ത്ത​ന്നൂ​ർ: തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ആ​രം​ഭി​ച്ച സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക മേ​ള​യു​ടെ സ്വ​ർ​ണ​ക്ക​പ്പ് ഘോ​ഷ​യാ​ത്ര​യ്ക്ക് ചാ​ത്ത​ന്നൂ​ർ ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ സ്വീ​ക​ര​ണം ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ ആ​ർ. ബി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഘോഷ​യാ​ത്ര എ​ത്തി​യ​ത്.

കൊ​ല്ലം ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജ ഹ​രീ​ഷ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗം എ. ​ആ​ശാ​ദേ​വി, കൊ​ല്ലം വി​ദ്യാ​ഭ്യാ​സ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ കെ.​ഐ.​ലാ​ൽ, സ്കൂ​ൾ എ​സ്എം​സി വൈ​സ് ചെ​യ​ർ​മാ​ൻ എ​സ്. സേ​തു​ലാ​ൽ, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​ബി​ജു, പ്രി​ൻ​സി​പ്പ​ൽ ഡി. ​പ്ര​മോ​ദ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് സി.​എ​സ്. സ​ബീ​ല ബീ​വി, ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ ജി. ​ദീ​പു, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ലി​ൻ​സി. എ​ൽ. സ്ക​റി​യ, എ​സ്. നി​സാ​ർ, എം. ​നൗ​ഫ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ്വീ​ക​രി​ച്ച​ത്.

ബാ​ന്‍റ് മേ​ള​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ചാ​ത്ത​ന്നൂ​ർ ജം​ഗ്ഷ​നി​ൽ നി​ന്ന് സ്കൂ​ളി​ലേ​ക്ക് ഘോ​ഷ​യാ​ത്ര​യെ ആ​ന​യി​ച്ചു. നാ​ലു​മു​ത​ൽ 11 വ​രെ എ​റ​ണാ​കു​ള​ത്ത് വ​ച്ചാ​ണ് രാ​ജ്യ​ത്ത് ആ​ദ്യ​മാ​യി ഒ​ളി​മ്പി​ക്സ് മോ​ഡ​ലി​ൽ സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ക്കു​ന്ന​ത്. പാ​രി​പ്പ​ള്ളി അ​മൃ​ത എ​ച്ച്എ​സ്എ​സ്, പൂ​യ​പ്പ​ള്ളി ജി​എ​ച്ച്എ​സ്, കൊ​ട്ടാ​ര​ക്ക​ര ഗ​വ. ബോ​യ്സ് എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ​ക്കു​ശേ​ഷം ഘോ​ഷ​യാ​ത്ര പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ചു.