മ​ട​മ്പ​ത്തുകാരെ മ​റ​ക്ക​രു​തേ...
Monday, November 11, 2024 5:29 AM IST
മ​ട​മ്പം: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ കു​ടി​യേ​റ്റ മേ​ഖ​ല​യാ​യ മ​ട​മ്പം വ​ഴി ബ​സ് സ​ർ​വീ​സു​ക​ൾ നി​ല​ച്ചി​ട്ട് 10 വ​ർ​ഷ​മാ​യി. ഹൈ​സ്കൂ​ളും ബാ​ങ്കും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളു​ള്ള മ​ട​മ്പം, അ​ല​ക്‌​സ് ന​ഗ​ർ, പാ​റ​ക്ക​ട​വ് മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം ഇ​ന്നും പ്ര​തീ​ക്ഷ​യാ​യി തു​ട​രു​ക​യാ​ണ്. കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉ​ൾ​പ്പെ​ടെ പ​ത്തു ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തി​യ മേ​ഖ​ല​യാ​ണി​ത്. പൊ​ടി​ക്ക​ളം-​മ​ട​മ്പം അ​ല​ക്സ് ന​ഗ​ർ-​പാ​റ​ക്ക​ട​വ് വ​ഴി​യാ​ണ് ബ​സ് സ​ർ​വീ​സു​ണ്ടാ​യി​രു​ന്ന​ത്.

പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ അ​തി​ർ​ത്തി​യാ​യ പാ​റ​ക്ക​ട​വ് മു​ത​ൽ അ​ല​ക്സ് ന​ഗ​ർ, മ​ട​മ്പം ഭാ​ഗ​ത്തു​ള്ള​വ​ർ​ക്ക് ശ്രീ​ക​ണ്ഠ​പു​രം, പ​യ്യാ​വൂ​ർ ടൗ​ണു​ക​ളു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ബ​സ് സ​ർ​വീ​സ് നി​ല​ച്ച​തോ​ടെ ഇ​ല്ലാ​താ​യ​ത്.

പ​യ്യാ​വൂ​ർ-​അ​ല​ക്സ‌് ന​ഗ​ർ -മ​ട​മ്പം വ​ഴി ക​ണ്ണൂ​ർ ഭാ​ഗ​ത്തേ​ക്കാ​യി​രു​ന്നു 10 വ​ർ​ഷം മു​മ്പ് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന​ത്. മ​ട​മ്പ​ത്തി​നും-​അ​ല​ക്സ് ന​ഗ​റി​നു​മി​ട​യി​ൽ ക​ര​യി​ടി​ഞ്ഞ​പ്പോ​ഴാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സ് റൂ​ട്ട് മാ​റ്റി ഓ​ടി​ക്കാ​ൻ തു​ട​ങ്ങി​യ​ത്. സ്വ​കാ​ര്യ ബ​സു​ക​ളും ക്ര​മേ​ണ സ​ർ​വീ​സു​ക​ൾ അ​വ​സാ​നി​പ്പി​ച്ചു.

മ​ട​മ്പം മേ​ഖ​ല​യി​ൽ​നി​ന്ന് മ​റ്റ് ടൗ​ണു​ക​ളി​ലേ​ക്ക് പോ​കേ​ണ്ട നാ​ട്ടു​കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഓ​ട്ടോ​റി​ക്ഷ​ക​ളും ടാ​ക്സി​ക​ളും മാ​ത്ര​മാ​ണി​പ്പോ​ൾ ഏ​ക ആ​ശ്ര​യം. സ്ഥി​ര​മാ​യി പോ​കു​ന്ന​വ​ർ ശ്രീ​ക​ണ്ഠ​പു​രം-​ഇ​രി​ട്ടി സം​സ്ഥാ​ന​പാ​ത​യി​ലെ തു​മ്പേ​നി​യി​ലേ​ക്ക് കാ​ൽ​ന​ട​യാ​യി​ച്ചെ​ന്ന് ബ​സ് ക​യ​റ​ണം.

നി​ല​വി​ൽ മ​ട​മ്പം മേ​രി​ലാ​ൻ​ഡ് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ദി​വ​സേ​ന ര​ണ്ടു കി​ലോ​മീ​റ്റ​റോ​ളം ന​ട​ന്നാ​ണ് സ്കൂ​ളി​ലെ​ത്തു​ന്ന​ത്. മ​ട​മ്പം പാ​റ​ക്ക​ട​വ് റോ​ഡി​ലെ കാ​ഞ്ഞി​ലേ​രി-​അ​ല​ക്‌​സ് ന​ഗ​ർ പാ​ലം ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ഒ​രു വ​ർ​ഷ​മാ​യി ഇ​തു​വ​ഴി ക​ണി​യാ​ർ​വ​യ​ൽ, കാ​ഞ്ഞി​ലേ​രി, ഇ​രു​ഡ് ഉ​ളി​ക്ക​ൽ, ഐ​ച്ചേ​രി, പ​യ്യാ​വൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം മ​ട​മ്പം വ​ഴി പു​തി​യ ബ​സ് സ​ർ​വീ​സു​ക​ൾ തു​ട​ങ്ങാ​വു​ന്ന​താ​ണെ​ന്നും ഇ​പ്പോ​ൾ കാ​ഞ്ഞി​ലേ​രി വ​രെ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത് മ​ട​മ്പം വ​രെ നീ​ട്ടി​യാ​ൽ ജ​ന​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​മാ​യി​രി​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ പ​റയുന്നു.

അ​ല​ക്സ‌് ന​ഗ​ർ-​മ​ട​മ്പം ശ്രീ​ക​ണ്ഠ​പു​രം റൂ​ട്ടി​ലെ യാ​ത്രാ​ക്ലേ​ശം പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് മ​ട​മ്പം സ്വ​യം​സ​ഹാ​യ സം​ഘം ആ​വ​ശ്യ​പ്പെ​ട്ടു. രാ​വി​ലെ​യും ഉ​ച്ച​ക്കും വൈ​കു​ന്നേ​രം സ​ർ​വീ​സ് ന​ട​ത്തു​ന്ന രീ​തി​യി​ൽ ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സെ​ങ്കി​ലും അ​നു​വ​ദി​ക്ക​ണം എ​ന്ന​ത് ഈ ​നാ​ടി​ന്‍റെ കാ​ല​ങ്ങ​ളാ​യു​ള്ള പ്ര​തീ​ക്ഷ​യാ​ണ്. ശ്രീ​ക​ണ്ഠ​പു​രം പ​യ്യാ​വൂ​ർ സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ന്ന് രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും കെ​എ​സ്ആ​ർ​ടി​സി​യോ, സ്വ​കാ​ര്യ ബ​സോ ഓ​ടി​ക്കാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ൾ മു​ന്നോ​ട്ട് വ​ര​ണം. ഒ​രു ജ​ന​കീ​യ ഇ​ട​പെ​ട​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​നി​വാ​ര്യ​മാ​ണ്.

കി​ലോ​മീ​റ്റ​റു​ക​ളോ​ളം ന​ട​ന്നാ​ണ് ഇ​വി​ടു​ത്തു​കാ​ർ ഒ​രു ബ​സ് സ്റ്റോ​പ്പി​ൽ പോ​ലും എ​ത്തു​ന്ന​ത്. പ​യ്യാ​വൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലേ​ക്ക് മ​ട​മ്പം, അ​ല​ക്സ് ന​ഗ​ർ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും നി​ര​വ​ധി കു​ട്ടി​ക​ൾ കാ​ൽ​ന​ട​യാ​യാ​ണ് ഇ​ന്നും യാ​ത്ര ചെ​യ്യു​ന്ന​ത്. യാ​ത്രാ പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധ​ത്തി​ന് പു​തി​യ സ​മ​ര മു​റ​ക​ൾ സ്വീ​ക​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മ​ട​മ്പം സ്വ​യം​സ​ഹാ​യ സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യ റെ​ജി സ്റ്റീ​ഫ​ൻ, ജോ​ബി തോ​മ​സ്, ബി​നോ​യി എ​ന്നി​വ​ർ പ​റ​ഞ്ഞു.