സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി
Monday, November 11, 2024 5:30 AM IST
ഉ​ദ​യ​ഗി​രി: ആ​ല​ക്കോ​ട് ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൗ​മാ​ര​ക്കാ​രാ​യ പെ​ൺ​കു​ട്ടി​ക​ൾ​ക്കാ​യി സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. മാ​വും​ത​ട്ട് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ആ​ല​ക്കോ​ട് ജ​ന​മൈ​ത്രി പോ​ലീ​സ് ഓ​ഫി​സ​ർ സ​ദാ​ന​ന്ദ​ൻ ചേ​പ്പ​റ​മ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൗ​മാ​ര പ്രാ​യ​ത്തി​ലു​ള്ള പെ​ൺ​കു​ട്ടി​ക​ൾ ഒ​രു ത​ര​ത്തി​ലു​മു​ള്ള ച​തി​ക്കു​ഴി​യി​ൽ വീ​ണു​പോ​കാ​തി​രി​ക്കാ​ൻ അ​വ​രെ ര​ക്ഷി​താ​ക്ക​ളും സ​മൂ​ഹ​വും ചേ​ർ​ത്തു​നി​ർ​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ർ​ഡ് മെം​ബ​ർ ജ​നാ​ർ​ദ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഊ​രു മൂ​പ്പ​ൻ ദാ​മോ​ദ​ര​ൻ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ശാ​വ​ർ​ക്ക​ർ സു​മ സ​ജീ​വ​ൻ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ഷി​ജു, എ​സ് സി, ​എ​സ്ടി പ്ര​മോ​ട്ട​ർ മ​ഞ്ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷ​ഹ​നാ​സ് ക്ലാ​സെ​ടു​ത്തു.