ചെറുപുഴ: പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്നും, പിണറായി സർക്കാർ കവർന്നെടുത്ത രണ്ട് ശതമാനം ഡിഎയുടെ 39 മാസത്തെ കുടിശികയും മൂന്നു ശതമാനം ഡിഎയുടെ 40 മാസത്തെ കുടിശികയും അനുവദിക്കണമെന്നും 19 ശതമാനം ക്ഷാമാശ്വാസം അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ചെറുപുഴ ബ്ലോക്ക് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.
പാടിയോട്ടുചാലിൽ കെപിസിസി സെക്രട്ടറി കെ.വി. ഫിലോമിന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറി ടി.വി. ഗംഗാധരനും സമാപന സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പലേരി പദ്മനാഭനും ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി കെ.സി. രാജൻ, സംസ്ഥാന കമ്മിറ്റി അംഗം കെ.വി. ഭാസ്കരൻ, പി. ലളിത, കോൺഗ്രസ് ചെറുപുഴ ബ്ലോക്ക് പ്രസിഡന്റ് മഹേഷ് കുന്നുമ്മൽ, രവി പൊന്നംവയൽ, ഉഷ മുരളി, എ.കെ. രാജൻ, എം.കെ. മധുസൂദനൻ, പി.കെ. രാമചന്ദ്രൻ, ഡോ. പി.എം. ജോസഫ്, കെ.എം. കുഞ്ഞപ്പൻ, എം.കെ. സുരേഷ്കുമാർ, കോടൂർ കുഞ്ഞിരാമൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി എം.കെ. സുരേഷ്കുമാർ-പ്രസിഡന്റ്, കെ.എം. തോമസ്-സെക്രട്ടറി, പി.കെ. ലക്ഷ്മണൻ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.