എടൂർ: പുനർനിർമിച്ച നെടുമുണ്ട വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടന ദേവാലയത്തിന്റെ കൂദാശ കർമം തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി നിർവഹിച്ചു. പുനർനിർമിച്ചു കുദാശചെയ്ത ദേവാലയം ഇവിടെയെത്തുന്നവരെ കൂടുതൽ വിശുദ്ധിയിലേക്ക് നയിക്കാനും ദൈവാനുഗ്രഹം ലഭിക്കാനും കാരണമാകുമെന്ന് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.
ദേവാലയം പറുദീസ അനുഭവം പകർന്നു നൽകുകയാണ് ചെയ്യുന്നത്. ദേവാലയം എന്നത് ഈശോമിശിഹ തന്നെയാണ്. ഓരോ ദേശത്തും ഈശോമിശിഹയുടെ പ്രതീകം ആണ് ഓരോ ദേവാലയങ്ങളും. ദേവാലയത്തിന്റെ പരിശുദ്ധിക്ക് കോട്ടം തട്ടുന്നതൊന്നും ദേവാലയ പരിസരത്ത് ഉണ്ടാകാൻ പാടില്ലെന്നും മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.റോമിൽ നിന്നെത്തിച്ച വിശുദ്ധ യൂദാശ്ലീഹായുടെ തിരുശേഷിപ്പ് തീർഥാടന കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു. കൽക്കുരിശ്, ഗ്രോട്ടോ, കൊടിമരം എന്നിവയും വെഞ്ചരിച്ചു.
തലശേരി അതിരൂപത വികാരി ജനറാൾ മോൺ. ആന്റണി മുതുകുന്നേൽ, വികാരി ഫാ. തോമസ് വടക്കേമുറിയിൽ എന്നിവർ സഹകാർമികരായിരുന്നു. എടൂർ അസിസ്റ്റന്റ് വികാരി ഫാ. തോമസ് പൂകമല, ബയോമൗണ്ടൻ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി എംഡി ഫാ. ബെന്നി നിരപ്പേൽ, കാരാപറമ്പ് ആവിലാപ്പള്ളി ആശ്രമശ്രേഷ്ഠൻ ഫാ. റാഫ്സൺ പീറ്റർ, ഫാ. ഡെനിഷ്, ഫാ. ജോഷി മുക്കിലക്കാട്ട്, ഫാ. മനോജ് കൊച്ചുപുരയ്ക്കൽ, ഫാ. കുര്യാക്കോസ് കളരിക്കൽ, ഫാ. മാർട്ടിൽ കിഴക്കേതലയ്ക്കൽ, ഫാ. സുനിൽ, ഫാ. പോൾ കണ്ടത്തിൽ, ഫാ. ബിജു തേലക്കാട്ട്, ഫാ. ജയ്സൺ കോലക്കുന്നേൽ, ഫാ. എയ്ഷൽ ആനക്കല്ലിൽ, എടൂർ സിഎംസി കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ ടെസ്ലി, ഇടവക കോ-ഓർഡിനേറ്റർ സി.ജെ. ജോസ് ചെമ്പോത്തനാടിയിൽ, ട്രസ്റ്റിമാരായ ജോണി ആനപ്പാറ, സോജൻ കൊച്ചുമല, റെജി കൊടുമ്പുറം, ജോസ് ചക്കാനിക്കുന്നേൽ, തീർഥാടന കേന്ദ്രം കമ്മിറ്റി കൺവീനർമാരായ പി.ജെ. ജോസഫ് പുതുപ്പള്ളി, കെ.എം. മാത്യു കൂട്ട്യാനിയിൽ, പി.എം. ബെന്നി പുതുപ്പള്ളിൽ, ബേബി ജോസഫ് തയ്യിൽ, സിജു ഇടത്തിനാൽ, തങ്കച്ചൻ പുതുപ്പള്ളിൽ, പാരീഷ് സെക്രട്ടറി ജയ്സൺ പുല്ലൻകണ്ണാപ്പള്ളി, ദേവാലയ ശുശ്രൂഷി അനീഷ് മാത്യു തെക്കേമുറി, മുൻ ട്രസ്റ്റിമാരായ ജിജി പാണംപറമ്പിൽ, ജോസ് മാധവത്ത്, ജോർജ് തടത്തിൽ എന്നിവർ നേതൃത്വം നൽകി. ഇന്ന് മുതൽ 17 വരെ തിരുനാൾ നടക്കും. വൈകുന്നേരം 4.30 ന് വിശുദ്ധ കുർബാന, വചനപ്രഘോഷണം, നൊവേന, തിരുശേഷിപ്പ് ആശീർവാദം എന്നിവ ഉണ്ടാകും.