കൊ​ട്ടി​യൂ​രി​ൽ സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ രാ​ഷ്‌​ട്രീ​യ പോ​ര് ക​ത്തു​ന്നു
Sunday, November 10, 2024 7:57 AM IST
കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​ട​പ്പി​ലാ​ക്കു​ന്ന സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി അ​ട്ടി​മ​റി​ച്ചു എ​ന്ന ആ​രോ​പ​ണം രാ​ഷ്‌​ട്രീ​യ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ളാ​യി ക​ത്തു​ന്നു.

പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടേ​ണ്ട അ​ർ​ഹ​രെ സി​പി​എം നേ​താ​വും സ്വ​യം സ​ന്ന​ദ്ധ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റു​മാ​യ ആ​ൾ ക​ബ​ളി​പ്പി​ച്ചു​വെ​ന്നാ​ണ് വ​നാ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ക​യും ഇ​തു​വ​രെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത​തു​മാ​യു​ള്ള​വ​ർ ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​ത് ബി​ജെ​പി, കോ​ൺ​ഗ്ര​സ് കൂ​ട്ടു​കെ​ട്ടി​ന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​യ ആ​രോ​പ​ണ​മാ​ണെ​ന്നാ​ണ് സി​പി​എം നേ​തൃ​ത്വം ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം.

നേ​ര​ത്തെ വ​നം വ​കു​പ്പ് ജെ​ണ്ട അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ആ​ളു​ക​ളു​ടെ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ന​ട​പ​ടി തു​ട​ങ്ങാ​ത്ത​തി​നെ​തി​രെ ജ​ന​ങ്ങ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി വ​നം​വ​കു​പ്പ് ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ൾ​പി​ന്തു​ണ​യു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ത്ത​തോ​ടെ വി​ഷ​യം രാ​ഷ‌​ട്രീ​യ പ്ര​ശ്ന​മാ​യി മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്മു​ടാ​ക​വും, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി ആ​മ​ക്കാ​ട്ടും പ്ര​തി​ഷേ​ധ​ക്കാ​രോ​ടൊ​പ്പം വ​നം​വ​കു​പ്പ് ഓ​ഫീ​സി​ൽ എ​ത്തി​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ബി​ജെ​പി നേ​താ​ക്ക​ളും ഇ​വി​ടെ എ​ത്തി​യി​രു​ന്നു.

ഉ​രു​ൾ​പൊ​ട്ട​ൽ, വ​ന്യ​മൃ​ഗ ശ​ല്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ല്‍ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് ആ ​സ്ഥ​ല​ത്തു​നി​ന്നും മ​റ്റൊ​രു സ്ഥ​ല​ത്തേ​ക്ക് മാ​റി താ​മ​സി​ക്കാ​ൻ ആ​വ​ശ്യ​മാ​യ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി, അ​വ​രു​ടെ ഭൂ​മി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. പ​ദ്ധ​തി സ്വ​ന്ത​ക്കാ​ർ​ക്കും ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റി​ന്‍റെ കു​ടും​ബ​ത്തി​നു​മാ​യി മാ​ത്രം ദു​രു​പ​യോ​ഗം ചെ​യ്തെ​ന്ന ആ​രോ​പ​ണ​മാ​ണ് ജ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്.​

പ​ദ്ധ​തി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ​ണം ന​ൽ​കി​യ​ത് വ​നാ​തി​ർ​ത്തി​യി​ൽ നി​ന്നും അ​ക​ലെ താ​മ​സി​ക്കു​ന്ന​വ​രെ​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. പാ​ർ​ട്ടി നേ​താ​വി​നും പാ​ർ​ട്ടി​ക്കു​മെ​തി​രെ ആ​രോ​പണം ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​പ​ണ​വും പ്ര​തി​ഷേ​ധ​വും കോ​ൺ​ഗ്ര​സ്-​ബി​ജെ​പി കൂ​ട്ടു​കെ​ട്ടി​ൽ നി​ന്നു​ണ്ടാ​യ​താ​ണെ​ന്നാ​ണ് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ വി​ശ​ദീ​ക​ര​ണം.

എ​ന്നാ​ൽ, ത​ങ്ങ​ളെ സി​പി​എം നേ​താ​ക്ക​ൾ പ​റ്റി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി​യ​തോ​ടെ ഇ​ക്കാ​ര്യം കോ​ൺ​ഗ്ര​സും ബി​ജെ​പി​യും രാ​ഷ്‌​ട്രീ​യ വി​ഷ​യ​മാ​ക്കി ഏ​റ്റെ​ടു​ക്കു​ക​യാ​ണ്. 12ന് കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ​പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​രു​ടെ​യും, പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളു​ടെ​യും സം​യു​ക്ത യോ​ഗം ചേ​രാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.