എകെസിസി രത്നഗിരി യൂണിറ്റ്
പയ്യാവൂർ: വഖഫ് നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം തികച്ചും നീതിരഹിതമെന്ന് കത്തോലിക്ക കോൺഗ്രസ്. നിയമസഭയിലെ ഭരണ-പ്രതിപക്ഷ എംഎൽഎമാരുടെ ഇരട്ടത്താപ്പിനെതിരെ എകെസിസി രത്നഗിരി സെന്റ് സെബാസ്റ്റ്യൻസ് ഇടവക യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങൾ പ്രതിഷേധ ജ്വാല തെളിച്ചു.
മുനമ്പത്ത് കുടിയിറക്ക് ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധങ്ങളിലും സമരപരിപാടികളിലും മുന്നിട്ടിറങ്ങാനും തീരുമാനിച്ചു. ഫാ. സ്കറിയ പൂവത്താനിക്കുന്നേൽ, തങ്കച്ചൻ വെണ്ണായപ്പള്ളിൽ, ജോർജ്കുട്ടി തച്ചിരിയ്ക്കൽ, ജോണി പെരുമാലിൽ, എന്നിവർ പ്രസംഗിച്ചു.
എകെസിസി ചെമ്പന്തൊട്ടി യൂണിറ്റ്
ചെമ്പന്തൊട്ടി: ഇന്ന് മുനമ്പം ഐക്യദാർഢ്യ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ചെമ്പന്തൊട്ടി ഫൊറോനതല ഉദ്ഘാടനവും ഫൊറോന കൗൺസിലിന്റെ ഉദ്ഘാടനവും അതിരൂപത ചാൻസലർ റവ. ഡോ. ജോസ് മുട്ടത്തുകുന്നേൽ നിർവഹിച്ചു. ഫൊറോന വികാരി ഫാ. ആന്റണി മഞ്ഞളാംകുന്നേൽ മുഖ്യപ്രഭാഷണം നടത്തി. ഫൊറോന പ്രസിഡന്റ് ജോസഫ് മാത്യു കൈതമറ്റം മുനമ്പം വിഷയത്തിൽ പ്രമേയം അവതരിപ്പിച്ചു.
ഫൊറോന ഡയറക്ടർ ജോബി ചെരുവിൽ, ഫാ. മാത്യു വേങ്ങക്കുന്നേൽ, റവ. ഡോ. ജിനു വടക്കേമുളഞ്ഞനാല്‍, ഫാ. ജോബി ഇടത്തിനാൽ, ഫാ. ജോസഫ് മഞ്ചപ്പിള്ളിൽ, ഫാ. പോൾ എടത്തിനകത്ത്, ജോസഫ് ഓരത്തേൽ, കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത വൈസ് പ്രസിഡന്റ് ഷിനോ പാറയ്ക്കൽ, സെക്രട്ടറി ഡേവിസ് ആലങ്ങാടൻ, യൂണിറ്റ് പ്രസിഡന്റ് ജോയ് തടത്തിൽ, കോ-ഓർഡിനേറ്റർ വിൻസന്റ് കുഴിഞ്ഞാലിൽ, ഫൊറോന കൗൺസിൽ പ്രസിഡന്റ് ജോസ് പന്നിയാംമാക്കൽ, ശ്രീകണ്ഠപുരം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ജോസഫിന വർഗീസ് എന്നിവർ പ്രസംഗിച്ചു.