യു​വാ​വി​നെ കു​ത്തി​ക്കൊല​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഏ​ച്ചൂ​ർ സ്വ​ദേ​ശി അ​റ​സ്റ്റി​ൽ
Sunday, November 10, 2024 7:56 AM IST
ക​ണ്ണൂ​ർ: കാ​ൾ​ടെ​ക്സി​ന് സ​മീ​പ​ത്തു വ​ച്ച് യു​വാ​വി​നെ കു​ത്തി​കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ഏ​ച്ചൂ​ർ സ്വ​ദേ​ശി ടി.​പി. കൃ​ഷ്ണ​നാ​ണ് (50) കോ​ഴി​ക്കോ​ട് നി​ന്നും അ​റ​സ്റ്റി​ലാ​യ​ത്. ഒ​ക്‌​ടോ​ബ​ർ 21 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ചേ​ലേ​രി​മു​ക്കി​ലെ ഫി​റോ​സി​നെ​യാ​ണ് (43) ഇ​യാ​ൾ കു​ത്തി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച​ത്. വ​ച്ച് ഒ​രു ആ​ൺ​കു​ട്ടി​ക്കൊ​പ്പം മോ​ശം സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട​ത് ചോ​ദ്യം ചെ​യ്ത​തി​ന്‍റെ വി​രോ​ധ​ത്തി​ൽ പി​റ്റേ​ന്ന് രാ​വി​ലെ​യെ​ത്തി കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ച് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.