ക​ണ്ട​ക്ട​റെ മ​ര്‍​ദി​ച്ചെന്ന പ​രാ​തി​യി​ല്‍ കേ​സ്
Sunday, November 10, 2024 7:56 AM IST
പ​യ്യ​ന്നൂ​ര്‍: ബ​സ് ക​ണ്ട​ക്ട​റെ മ​ര്‍​ദി​ച്ചു​വെ​ന്ന പ​രാ​തി​യി​ല്‍ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. അ​ര​വ​ഞ്ചാ​ല്‍ പെ​രി​ന്ത​ട്ട​യി​ലെ പി. ​മി​ഥു​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് കാ​ങ്കോ​ല്‍ കാ​ളീ​ശ്വ​ര​ത്തെ ജ​യേ​ഷി​നെ​തി​രെ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ര​ണ്ടി​നു രാ​വി​ലെ 9.30 ഓ​ടെ​യാ​ണു പ​രാ​തി​ക്ക് ആ​സ്പ​ദ​മാ​യ സം​ഭ​വം.

പ​രാ​തി​ക്കാ​ര​ന്‍ ക​ണ്ട​ക്ട​റാ​യി ജോ​ലി​ ചെ​യ്യു​ന്ന ബ​സ് പെ​രു​മ്പ​യി​ല്‍ എ​ത്തി​യ​പ്പോ​ള്‍ ബ​സി​ല്‍ ക​യ​റി​യ പ്ര​തി പ​രാ​തി​ക്കാ​ര​നെ പു​റ​ത്തേ​ക്കു വ​ലി​ച്ചി​റ​ക്കി ക​ല്ലു​കൊ​ണ്ട് നെ​റ്റി​യി​ല്‍ കു​ത്തി പ​രി​ക്കേ​ല്‍​പ്പി​ച്ചു​വെ​ന്നാ​ണു പ​രാ​തി.

ബ​സി​ലെ സ്ഥി​രം ക​ണ്ട​ക്ട​റാ​യി​രു​ന്ന പ​രാ​തി​ക്കാ​ര​ന്‍ അ​വ​ധി​യി​ലാ​യ മൂ​ന്നു​മാ​സം മു​മ്പ് താ​ത്കാ​ലി​ക ക​ണ്ട​ക്ട​റാ​യി പ്ര​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു. ഈ ​സ​മ​യ​ത്തെ ക​ള​ക്‌ഷ​ന്‍ തു​ക ബ​സു​ട​മ​ക്ക് ന​ല്‍​കാ​തി​രു​ന്ന​ത് ചോ​ദി​ച്ച​താ​ണ് വി​രോ​ധ​ത്തി​നും ആ​ക്ര​മ​ണ​ത്തി​നും കാ​ര​ണ​മെ​ന്ന് പ​രാ​തി​യി​ലു​ണ്ട്.