ആ​റ​ളം​ ഫാം ആ​ദി​വാ​സി ഭൂ​മി കൈ​മാ​റ്റം; പ്ര​ക്ഷോ​ഭം ശ​ക്തി​പ്പെ​ടു​ത്തും-ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ
Saturday, November 9, 2024 7:24 AM IST
ഇ​രി​ട്ടി: ആ​ദി​വാ​സി ഫ​ണ്ട് കൊ​ണ്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​ൽ നി​ന്നും വി​ല​യ്ക്ക് വാ​ങ്ങി​യ ആ​റ​ളം​ഫാ​മി​ലെ ഏ​റ്റ​വും കാ​ത​ലാ​യ ആ​യി​ര​ത്തി​ലേ​റെ ഏ​ക്ക​ർ ഭൂ​മി സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും വ്യാ​പ​ക​മാ​യി കൈ​മാ​റി​യ ന​ട​പ​ടി ആ​ദി​വാ​സി വി​രു​ദ്ധ​മാ​ണെ​ന്നും, ഭൂ​മി തി​രി​ച്ചു​പി​ടി​ക്കു​ന്ന​തി​ന് പ്ര​ക്ഷോ​ഭം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും ആ​ദി​വാ​സി ദ​ലി​ത് മു​ന്നേ​റ്റ സ​മി​തി പ്ര​സി​ഡ​ന്‍റ് ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ പ​റ​ഞ്ഞു. ആ​ദി​വാ​സി ദ​ളി​ത് മു​ന്നേ​റ്റ സ​മി​തി ആ​റ​ളം​ഫാ​മി​ലേക്ക് ന​ട​ത്തി​യ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദേ​ഹം.

ജി​ല്ല​യി​ലെ മു​ഴു​വ​ൻ ആ​ദി​വാ​സി​ക​ളെ​യും സം​ഘ​ടി​പ്പി​ച്ച് ര​ണ്ടാം ആ​റ​ളം ഫാം ​ഭൂ അ​വ​കാ​ശ പ്ര​ക്ഷോ​ഭ​ത്തി​ന് തു​ട​ക്കം​കു​റി​ക്കു​മെ​ന്ന് ശ്രീ​രാ​മ​ൻ കൊ​യ്യോ​ൻ പ​റ​ഞ്ഞു. ആ​ദി​വാ​സി ഗോ​ത്ര ജ​ന​സ​ഭ പ്ര​സി​ഡ​ന്‍റ് പി.​കെ. ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗോ​ത്ര ജ​ന​സ​ഭ നേ​താ​ക്ക​ളാ​യ ടി.​സി. കു​ഞ്ഞി​രാ​മ​ൻ, ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി. ​ശോ​ഭ, ബി​ന്ദു രാ​ജ​ൻ, ടി.​എ. ര​മ​ണി എ​ന്നി​വ​ർ എ​സം​ഗി​ച്ചു.