നെ​ടു​മു​ണ്ട വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ കൂ​ദാ​ശ​ക​ർ​മം നാ​ളെ
Friday, November 8, 2024 8:17 AM IST
എ​ടൂ​ര്‍: നെ​ടു​മു​ണ്ട വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തീ​ർ​ഥാ​ട​ന ദേ​വാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യും തി​രു​നാ​ളും നാ​ളെ മു​ത​ല്‍ 17 വ​രെ ന​ട​ക്കും.

എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​ക്ക് കീ​ഴി​ലു​ള്ള നെ​ടു​മു​ണ്ട​യി​ലാ​ണ് തീ​ർ​ഥാ​ട​ന കേ​ന്ദ്രം. തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​തി​നാ​യി റോ​മി​ൽ നി​ന്ന് ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ത​ല​ശേ​രി അ​തി​രൂ​പ​ത ആ​സ്ഥാ​ന​ത്ത് എ​ത്തി​ച്ച തി​രു​ശേ​ഷി​പ്പ് എ​ടൂ​ർ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് വ​ട​ക്കെ​മു​റി​യി​ലും അ​സി. വി​കാ​രി ഫാ. ​തോ​മ​സ് പൂ​ക​മ​ല​യും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

ഇ​ന്നു വി​ശു​ദ്ധ യൂ​ദാ​ശ്ലീ​ഹാ​യു​ടെ തി​രു​ശേ​ഷി​പ്പ് വ​ഹി​ച്ച് എ​ടൂ​ര്‍ സെ​ന്‍റ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഏ​ഴു റീ​ജി​യ​നു​ക​ളി​ലും തീ​ര്‍​ഥാ​ട​ന പ്ര​യാ​ണം ന​ട​ത്തും. നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.45 ന് ​എ​ടൂ​ർ ഇ​ട​വ​ക ദേ​വാ​ല​യ​ത്തി​ൽ​നി​ന്ന് തി​രു​ശേ​ഷി​പ്പ് വ​ഹി​ച്ചു​കൊ​ണ്ടു​ള്ള യാ​ത്ര നെ​ടു​മു​ണ്ട പ​ള്ളി​യി​ലേ​ക്ക് പു​റ​പ്പെ​ടും. തു​ട​ർ​ന്ന് ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പാം​പ്ലാ​നി തീ​ര്‍​ഥാ​ല​യ​ത്തി​ന്‍റെ വെ​ഞ്ച​രി​പ്പും തി​രു​ശേ​ഷി​പ്പ് പ്ര​തി​ഷ്ഠ​യും ന​ട​ത്തും.

വി​ശു​ദ്ധ കു​ര്‍​ബാ​ന​യ്ക്ക് ആ​ർ​ച്ച​ബി​ഷ​പ്പി​നൊ​പ്പം വി​കാ​രി ജ​ന​റാ​ൾ ഫാ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ല്‍, ഫൊ​റോ​ന വി​കാ​രി ഫാ.​തോ​മ​സ് വ​ട​ക്കേ​മു​റി​യി​ല്‍ എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍​മി​ക​രാ​യി​രി​ക്കും. 10 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ​ന്‍റെ തി​രു​നാ​ളി​ന് വി​കാ​രി ജ​ന​റാ​ൾ ഫാ. ​മാ​ത്യു ഇ​ളം​തു​രു​ത്തി​പ്പ​ട​വി​ല്‍ കൊ​ടി​യേ​റ്റും.

17 വ​രെ തി​രു​നാ​ള്‍ ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം 4.30 ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, നൊ​വേ​ന, വ​ച​ന​പ്ര​ഘോ​ഷ​ണം, തി​രു​ശേ​ഷി​പ്പ് ആ​ശീ​ര്‍​വാ​ദം എ​ന്നി​വ ഉ​ണ്ടാ​കും.

തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് യ​ഥാ​ക്ര​മം ആ​ര്‍​ച്ച് ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് വ​ലി​യ​മ​റ്റം, ഫാ. ​ഇ​മ്മാ​നു​വ​ല്‍ പൂ​വ​ത്തി​ങ്ക​ല്‍, ഫാ. ​കു​ര്യാ​ക്കോ​സ് ക​ള​രി​ക്ക​ല്‍, ഫാ.​സ​ജി അ​ട്ടേ​ങ്ങാ​ട്ടി​ല്‍, ഫാ.​ആ​ശി​ഷ്, ഫാ.​റോ​ബി​ന്‍, ഫാ.​ബി​ബി​ന്‍ തെ​ക്കേ​ട​ത്ത്, ഫാ. ​മാ​ര്‍​ട്ടി​ന്‍ കി​ഴ​ക്കേ​ത​ല​യ്ക്ക​ല്‍, ഫാ.​ജോ​ബി പാ​റ​ത്താ​നം, ഫാ. ​തോ​മ​സ് പൂ​ക​മ​ല, ഫാ. ​നി​ർ​മ​ൽ പു​ളി​ക്ക​ലാ​ത്ത്

എ​ന്നി​വ​ര്‍ കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. 17 ന് ​സ​മാ​പ​ന തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് ആ​ര്‍​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ര്‍ ജോ​ര്‍​ജ് ഞ​റ​ള​ക്കാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​കും.