ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്തം: വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ലോ​ണ്‍ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്ക​ണ​മെ​ന്ന്
Wednesday, August 21, 2024 6:06 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത ബാ​ധി​ത മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ മേ​ഖ​ല​ക​ളി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് ഫ്ര​റ്റേ​ണി​റ്റി മൂ​വ്മെ​ന്‍റ്. നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ ഭാ​വി​യാ​ണ് ദു​ര​ന്ത​ത്തി​നു ശേ​ഷം ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ന്ന​ത്.

വി​ദ്യാ​ർ​ഥി​ക​ളു​ടെ തു​ട​ർ പ​ഠ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​രോ ത​ല​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​നി​യും ന​ട​ത്താ​നു​ണ്ട്. ദു​രി​ത​ത്തി​ൽ നി​ന്നും അ​തി​ജീ​വി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ കൗ​ണ്‍​സ​ലിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ളും ആ​രം​ഭി​ക്കേ​ണ്ട​തു​ണ്ട്.

ദു​രി​ത മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​യു​ടെ ക്ലാ​സു​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണം, ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​വ​ശ്യ​മാ​യ മൊ​ബൈ​ൽ​ഫോ​ണ്‍ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്ക​ണം, സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫീ​സ്, വി​ദ്യാ​ഭ്യാ​സ ഉ​ൾ​പ്പെ​ടെ​യു​ള്ള ചെ​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്ക​ണം, കോ​ള​ജു​ക​ളി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ സെ​മ​സ്റ്റ​ർ ഫീ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല​വു​ക​ൾ സ​ർ​ക്കാ​ർ വ​ഹി​ക്ക​ണം.

വ​യ​നാ​ട് ദു​രി​ത മേ​ഖ​ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളെ ഒ​ത്തു​ചേ​ർ​ത്ത് നാ​ളെ മേ​പ്പാ​ടി​യി​ൽ ഫ്ര​റ്റേ​ണി​റ്റി സാ​മൂ​ഹ്യ പ​ഠ​ന മു​റി സം​ഘ​ടി​പ്പി​ക്കും. പ​രി​പാ​ടി​യി​ൽ ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ, ഫ്ര​റ്റേ​ണി​റ്റി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം. ഷെ​ഫ്റി​ൻ, ആ​സിം വെ​ളി​മ​ണ്ണ, ചൂ​ര​ൽ​മ​ല, മു​ണ്ട​ക്കൈ, മേ​പ്പാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത കെ.​എം. ഷെ​ഫ്റി​ൻ, കെ.​പി. ത​ഷ്രീ​ഫ്, അ​മീ​ൻ റി​യാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.