ഡോ​ക്ട​റെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ
Wednesday, September 11, 2024 5:29 AM IST
പു​ൽ​പ്പ​ള്ളി: സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ അ​സി. സ​ർ​ജ​ൻ ഡോ. ​അ​തു​ൽ സോ​മ​നെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ൽ അ​ഞ്ചു പേ​ർ അ​റ​സ്റ്റി​ൽ. സു​ര​ഭി​ക്ക​വ​ല പാ​ട​ത്ത് ദി​പീ​ഷ്(36), താ​ന്നി​ത്തെ​രു​വ് ക​വ​ള​ക്ക​ൽ അ​ജി വ​ർ​ഗീ​സ് (39), കാ​പ്പി​സെ​റ്റ് വ​ണ്ടാ​ന​ത്ത് അ​നൂ​പ് (34), അ​മ​ര​ക്കു​നി മ​ന്നാ​ട്ട് ബി​നു(38), പെ​രി​ക്ക​ല്ലൂ​ർ വേ​ങ്ങ​ത്താ​നം സ​ജേ​ഷ്(43) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റു​ചെ​യ്ത​ത്.

ഡോ. ​അ​തു​ൽ സോ​മ​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​വ​ർ​ക്കെ​തി​രേ കേ​സ്. പ​രാ​തി ഇ​ങ്ങ​നെ: ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 9.15ഓ​ടെ മ​ദ്യ​ല​ഹ​രി​യി​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ ഒ​രു സം​ഘം അ​തി​ക്ര​മി​ച്ചു​ക​യ​റി. പ​രി​ശോ​ധി​ച്ച് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​ന്‍റി​മേ​ഷ​ൻ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

താ​ൻ അ​വ​ധി​യി​ലാ​ണെ​ന്നും ആ​ശു​പ​ത്രി​യി​ൽ​നി​ന്നേ ഇ​ന്‍റി​മേ​ഷ​ൻ ന​ൽ​കാ​നാ​കൂ എ​ന്നും സം​ഘ​ത്തെ അ​റി​യി​ച്ചു. ഈ ​സ​മ​യം സം​ഘാം​ഗ​ങ്ങ​ൾ ബ​ഹ​ളം​വ​ച്ച​പ്പോ​ൾ പു​റ​ത്തു​പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ൽ പ്ര​കോ​പി​ത​രാ​യി സം​ഘം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ഡോ​ക്ട​റെ ആ​ക്ര​മി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചു

പു​ൽ​പ്പ​ള്ളി: സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ. ​അ​തു​ൽ സോ​മ​നെ ക്വാ​ർ​ട്ടേ​ഴ്സി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ സ്റ്റാ​ഫ് കൗ​ണ്‍​സി​ൽ പ്ര​തി​ഷേ​ധി​ച്ചു. കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​അ​മ​ൽ കൃ​ഷ്ണ​ൻ, ഡോ. ​അ​ശ്വി​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി​നോ​ദ്, സീ​നി​യ​ർ ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ ഷി​ജി സെ​ബാ​സ്റ്റ്യ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പീ​റ്റ​ർ കെ. ​ഏ​ബ്ര​ഹാം, ധ​നു​ഷ, ര​മ്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.