അ​ന്പ​ല​വ​യ​ൽ സം​ഘം പാ​ലി​ന് അ​ധി​ക വി​ല ന​ൽ​കി
Tuesday, September 10, 2024 5:26 AM IST
അ​ന്പ​ല​വ​യ​ൽ: ക്ഷീ​ര സം​ഘ​വും മി​ൽ​മ​യും ചേ​ർ​ന്ന് 995 ക​ർ​ഷ​ക​ർ​ക്ക് പാ​ൽ അ​ധി​ക​വി​ല​യാ​യി 83,50,700 രൂ​പ വി​ത​ര​ണം ചെ​യ്തു. സം​ഘ​ത്തി​ൽ 2023-24ൽ ​പാ​ൽ അ​ള​ന്ന​വ​ർ​ക്കാ​ണ് അ​ധി​ക വി​ല ന​ൽ​കി​യ​ത്.

10 ദി​വ​സ​ത്തെ പാ​ൽ വി​ല​യ്ക്കൊ​പ്പ​മാ​ണ് അ​ധി​ക​വി​ല ക​ർ​ഷ​ക​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ല​ഭ്യ​മാ​ക്കി​യ​ത്. സം​ഘം വാ​ർ​ഷി​ക പൊ​തു​യോ​ഗം ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്നു. പ്ര​സി​ഡ​ന്‍റ് എ.​പി. കു​ര്യാ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​ഘം സെ​ക്ര​ട്ട​റി കെ. ​ഉ​മ്മ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം കൂ​ടു​ത​ൽ പാ​ൽ അ​ള​ന്ന ക​ർ​ഷ​ക​ൻ തോ​മാ​ട്ടു​ചാ​ൽ ചി​ത്തി​ര കെ.​പി. കൃ​ഷ്ണ​ൻ, ക​ർ​ഷ​ക പോ​ത്തു​കെ​ട്ടി കാ​ക്ക​നാ​ട്ടു​പ​റ​ന്പി​ൽ ജി​ജി, അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​യ​ർ​ന്ന വി​ജ​യം നേ​ടി​യ​വ​ർ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​ത്തി​മ സ​ലിം, ഭ​ര​ണ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ എ.​എ​ക്സ്. ജോ​സ​ഫ്, കെ.​കെ. ബാ​ബു, സി.​കെ. പു​ഷ്പ​രാ​ജ​ൻ, പി.​ടി. പ്ര​ദീ​പ്, പ്ര​സ​ന്ന അ​ജി​കു​മാ​ർ, ജോ​ഷി ഷി​ബു, ബ​ത്തേ​രി ഡ​യ​റി ഫാം ​ഇ​ൻ​സ്ട്ര​ക്ട​ർ സൗ​മ്യ, മി​ൽ​മ പ്ര​തി​നി​ധി മാ​ത്യു ഏ​ബ്ര​ഹാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.