വ്യാ​പാ​രി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Tuesday, September 10, 2024 11:16 PM IST
പു​ൽ​പ്പ​ള്ളി: പാ​ടി​ച്ചി​റ ടൗ​ണി​ലെ പ​ച്ച​ക്ക​റി വ്യാ​പാ​രി​യും ചു​മ​ട്ടു​തൊ​ഴി​ലാ​ളി​യു​മാ​യ പാ​ടി​ച്ചി​റ കി​ളി​യാം​ക​ട്ട ജോ​സി​നെ(68)​തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

ജോ​സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​തും അ​ട​ച്ചി​ട്ട​തു​മാ​യ കോ​ഴി​ക​ട​യി​ൽ ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. പ​ക​ൽ ജോ​സ് പ​ച്ച​ക്ക​റി​ക്ക​ട​യി​ൽ ഉ​ണ്ടാ​യി​രു​ന്നു.

വൈ​കു​ന്നേ​ര​ത്തോ​ടെ കാ​ണാ​താ​യി. ഇ​തേ​ത്തു​ർ​ന്നു ആ​ളു​ക​ൾ ഫോ​ണി​ൽ വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണം ഉ​ണ്ടാ​യി​ല്ല. പ​ന്തി​കേ​ടു​തോ​ന്നി അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ട​ത്.

മൃ​ത​ദേ​ഹം ബ​ത്തേ​രി താ​ലൂ​ക്ക് ഗ​വ.​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ബാ​ങ്കി​ലും അ​യ​ൽ​ക്കൂ​ട്ട​ത്തി​ലു​മാ​യി ജോ​സി​നു വ​ലി​യ ബാ​ധ്യ​ത​യു​ണ്ടെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. ഭാ​ര്യ: ലി​സി. മ​ക്ക​ൾ: ലി​ജോ, ജി​തി​ൻ, ജി​സ.