മി​നി​മം പെ​ൻ​ഷ​ൻ 9,000 രൂ​പ​യാ​ക്ക​ണം: പി​എ​ഫ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ
Tuesday, September 10, 2024 5:26 AM IST
ക​ൽ​പ്പ​റ്റ: മി​നി​മം പെ​ൻ​ഷ​ൻ 9,000 രൂ​പ​യാ​ക്ക​ണ​മെ​ന്ന് പ്രൊ​വി​ഡ​ന്‍റ് ഫ​ണ്ട് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ക്ഷാ​മ​ബ​ത്ത ഏ​ർ​പ്പെ​ടു​ത്തു​ക, സൗ​ജ​ന്യ ചി​കി​ത്സ അ​നു​വ​ദി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ഉ​ന്ന​യി​ച്ചു. എ​ൻ​എം​ഡി​സി ഹാ​ളി​ൽ അ​ഖി​ലേ​ന്ത്യ കോ ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം. ​ധ​ർ​മ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി.​എം. ശി​വ​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. ഉ​ണ്ണി​ക്കു​ട്ടി, ട്ര​ഷ​റ​ർ സി. ​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം. ​ബാ​ല​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും എ. ​സോ​മ​ൻ ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി സി.​എം. ശി​വ​രാ​മ​ൻ(​പ്ര​സി​ഡ​ന്‍റ്), പി. ​അ​പ്പ​ൻ ന​ന്പ്യാ​ർ(​ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സി.​എ​ച്ച്. മ​മ്മി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.