"വ​യ​നാ​ടി​ന്‍റെ രാ​ജ​സ്ഥാ​ൻ വേ​രു​ക​ൾ' പ്ര​കാ​ശ​നം ചെ​യ്തു
Thursday, September 12, 2024 5:37 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട്ടി​ലെ ഗോ​ത്ര ജ​ന​ത​യു​ടെ ച​രി​ത്ര​വു​മാ​യ് ബ​ന്ധ​പ്പെ​ട്ട് ഫോ​ട്ടോ​ഗ്രാ​ഫ​ർ കെ.​ആ​ർ. ര​മി​ത് ന​ട​ത്തി​യ പ​ഠ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം "വ​യ​നാ​ടി​ന്‍റെ രാ​ജ​സ്ഥാ​ൻ വേ​രു​ക​ൾ' കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ചെ​ത​ല​യം ഗോ​ത്ര പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ​വേ​ഷ​ക​ൻ ഡോ.​കെ.​പി. നി​തി​ഷ്കു​മാ​ർ പ്ര​കാ​ശ​നം ചെ​യ്തു.

എ​ഴു​ത്തു​കാ​ര​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ ജു​നൈ​ദ് കൈ​പ്പാ​ണി ആ​ദ്യ​പ്ര​തി ഏ​റ്റു​വാ​ങ്ങി. ഗോ​ത്ര പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്രം സോ​ഷ്യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി പി.​ആ​ർ. ബി​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി ടി.​ബി. സു​രേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി.

ഡോ.​എം.​എ​സ്. നാ​രാ​യ​ണ​ൻ പു​സ്ത​കം പ​രി​ച​യ​പ്പെ​ടു​ത്തി. പി. ഷി​ഹാ​ബ്, കൊ​മേ​ഴ്സ് വി​ഭാ​ഗം മേ​ധാ​വി ഡോ.​എം.​എ​സ്. ഗ്രീ​ഷ്മ ദാ​സ്, അ​ഞ്ജ​ന, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ. ​അ​മ്മി​ണി, കെ.​എ​ൻ. ര​മേ​ശ​ൻ, വി​ദ്യാ​ർ​ഥി​നി അ​തു​ല്യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.