സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മം: തെ​രു​വു​നാ​ട​കം അ​വ​ത​രി​പ്പി​ച്ചു
Wednesday, September 11, 2024 5:24 AM IST
പു​ൽ​പ്പ​ള്ളി: സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ചും സി​നി​മാ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ നേ​രി​ടു​ന്ന ചൂ​ഷ​ണ​ങ്ങ​ൾ​ക്കെ​തി​രേ ശ​ബ്ദ​മു​യ​ർ​ത്തു​ന്ന​തി​നും സ്ത്രീ ​സം​ര​ക്ഷ​ണ​ത്തി​ൽ പൊ​തു​സ​മൂ​ഹ​ത്തി​ൽ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ന്ന​തി​നും പ​ഴ​ശി​രാ​ജാ കോ​ള​ജ് മാ​ധ്യ​മ വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ തെ​രു​വു​നാ​ട​കം അ​വ​തി​പ്പി​ച്ചു.

ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന സു​കു, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ശ്രീ​ദേ​വി മു​ല്ല​ക്ക​ൽ, അം​ഗ​ങ്ങ​ളാ​യ ഡോ. ​ജോ​മെ​റ്റ് സെ​ബാ​സ്റ്റ്യ​ൻ, ര​ജി​ത്ര ബാ​ബു​രാ​ജ്, കോ​ള​ജ് മാ​ധ്യ​മ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജോ​ബി​ൻ ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

22ൽ ​അ​ധി​കം വി​ദ്യാ​ർ​ഥി​ക​ൾ അ​ഭി​നേ​താ​ക്ക​ളാ​യ തെ​രു​വു​നാ​ട​ക​ത്തി​ന്‍റെ അ​വ​ത​ര​ണം പ​ഴ​ശി​രാ​ജാ കോ​ള​ജ്, മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, വേ​ലി​യ​ന്പം ദേ​വീ​വി​ലാ​സം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും ന​ട​ന്നു. മാ​ധ്യ​മ വി​ഭാ​ഗം യു​ജി കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജി​ബി​ൻ വ​ർ​ഗീ​സ്, ഷോ​ബി​ൻ മാ​ത്യു, ലി​ൻ​സി ജോ​സ​ഫ്, ക്രി​സ്റ്റീ​ന ജോ​സ​ഫ്, കെ​സി​യ ജേ​ക്ക​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.