തൊ​ഴി​ലാ​ളി​യു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി
Wednesday, August 21, 2024 5:54 AM IST
പ​ന്ത​ല്ലൂ​ർ: കൊ​ള​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്പി​ൽ തൊ​ഴി​ലാ​ളി​യു​ടെ ആ​ത്മ​ഹ​ത്യാ ഭീ​ഷ​ണി. അ​യ്യം​കൊ​ല്ലി അം​ബേ​ദ്ക​ർ ന​ഗ​ർ സ്വ​ദേ​ശി​യാ​ണ് ബേ​ങ്കി​ന് മു​ന്പി​ൽ ശ​രീ​ര​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​കൊ​ളു​ത്താ​ൻ ശ്ര​മി​ച്ച​ത്.

ബാ​ങ്ക് അ​ധി​കൃ​ത​ർ ഇ​ട​പ്പെ​ട്ട് ത​ട​യു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ മ​ക​ന് വി​ദ്യാ​ഭ്യാ​സ വാ​യ്പാ ന​ൽ​കാ​മെ​ന്ന് നേ​ര​ത്തെ ഏ​റ്റി​രു​ന്ന ബാ​ങ്ക് അ​ധി​കാ​രി​ക​ൾ പി​ന്നീ​ട് ന​ൽ​കി​ല്ലെ​ന്ന് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്. ചേ​ര​ന്പാ​ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.