രാ​ജീ​വ് ഗാ​ന്ധി​യു​ടെ എ​ണ്‍​പ​താം ജ​ൻ​മ​വാ​ർ​ഷി​ക ദി​നം; ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി അ​നു​സ്മ​രി​ച്ചു
Wednesday, August 21, 2024 5:54 AM IST
ക​ൽ​പ്പ​റ്റ: ആ​ധു​നി​ക ഇ​ന്ത്യ​യു​ടെ മു​ഖ്യ ശി​ൽ​പി​ക​ളി​ലൊ​രാ​ളാ​യ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ 80-ാം ജ​ൻ​മ​വാ​ർ​ഷി​ക ദി​ന​ത്തി​ൽ ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി.

രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​നും അ​ഖ​ണ്ഡ​ത​യ്ക്കും​വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച നേ​താ​വും ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്ത് ഇ​ന്ത്യ​യു​ടെ മു​ഖ​വു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യു​ടെ ഭാ​വി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ പു​രോ​ഗ​മ​ന​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടും യു​വ​ത്വം തു​ളു​ന്പി​യ നേ​തൃ​ത്വ​വും വ​ഹി​ച്ച നി​ർ​ണാ​യ​ക പ​ങ്കി​നെ രാ​ഷ്ട്രം ന​ന്ദി​യോ​ടെ സ്മ​രി​ക്കു​ന്നു.

ഇ​ന്ത്യ​യെ ലോ​ക​ശ​ക്തി​യാ​ക്കി മാ​റ്റു​ന്ന​തി​നാ​യി അ​ദ്ദേ​ഹം അ​ക്ഷീ​ണം പ്ര​യ​ത്നി​ച്ചു​വെ​ന്ന് യോ​ഗം അ​നു​സ്മ​രി​ച്ചു.ആ​ധു​നി​ക ചി​ന്ത​ക​ൾ വ​ച്ചു​പു​ല​ർ​ത്തു​ക​യും യ​ഥാ​സ​മ​യം തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ക​യും ചെ​യ്തി​രു​ന്ന അ​ദ്ദേ​ഹം ശാ​സ്ത്ര സാ​ങ്കേ​തി​ക രം​ഗ​ത്ത് ന​ൽ​കി​യ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും മ​റ​ക്കു​വാ​ൻ സാ​ധി​ക്കി​ല്ല.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ചേ​ർ​ത്ത് നി​ർ​ത്തു​വാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള ഭ​ര​ണ​ത്തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ഇ​ന്ത്യ​യി​ൽ നി​ന്നു ദാ​രി​ദ്യ്രം തു​ട​ച്ചു​നീ​ക്കു​വാ​നാ​യി അ​ദ്ദേ​ഹം ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ എ​ടു​ത്തു പ​റ​യേ​ണ്ട​താ​ണ്. ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ കാ​ല​യ​ള​വി​ലാ​ണ് യു​വാ​ക്ക​ൾ​ക്കും സ്ത്രീ​ക​ൾ​ക്കു​മാ​യി ഏ​റ്റ​വു​മ​ധി​കം പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി ന​ട​പ്പാ​ക്കി​യ​തെ​ന്നും അ​നു​സ്മ​ര​ണ യോ​ഗം വി​ല​യി​രു​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, ടി. ​സി​ദ്ദി​ഖ് എം​എ​ൽ​എ എ​ന്നി​വ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​പി. ആ​ലി, കെ.​വി. പോ​ക്ക​ർ ഹാ​ജി, വി.​എ. മ​ജീ​ദ്, ബി​നു തോ​മ​സ്, നി​സി അ​ഹ​മ്മ​ദ്, ജി. ​വി​ജ​യ​മ്മ, സി. ​ജ​യ​പ്ര​സാ​ദ്, ഗൗ​തം ഗോ​കു​ൽ​ദാ​സ്, മാ​ണി ഫ്രാ​ൻ​സി​സ്, ഗി​രീ​ഷ് ക​ൽ​പ്പ​റ്റ, ആ​ർ. രാ​ജ​ൻ, ഇ.​വി. ഏ​ബ്ര​ഹാം, ഡി​ന്‍റോ ജോ​സ്, ടി.​കെ. മ​മ്മൂ​ട്ടി, ഷാ​ജി ജേ​ക്ക​ബ്, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, സെ​ബാ​സ്റ്റ്യ​ൻ ക​ൽ​പ്പ​റ്റ, അ​രു​ണ്‍ ര​വീ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ഗൂ​ഡ​ല്ലൂ​ർ: കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ട്ട​വ​യ​ൽ കോ​ണ്‍​ഗ്ര​സ് ഭ​വ​നി​ൽ മു​ൻ പ്ര​ധാ​ന​മ​ന്ത്രി രാ​ജീ​വ് ഗാ​ന്ധി​യു​ടെ ജ​ൻ​മ​ദി​നം ആ​ഘോ​ഷി​ച്ചു. ഫോ​ട്ടോ​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. മ​ധു​രം വി​ത​ര​ണം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​എ. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം.​എ​സ്. വി​ഷ്ണു​ജി​ത്ത്, എ​ൻ.​ഐ. കു​ര്യാ​ക്കോ​സ്, എം.​ഡി. മൈ​ക്കി​ൾ, കെ.​എ​ച്ച്. സ​ബാ​ദ്, സു​കു​മാ​ര​ൻ, പ​ഞ്ചാ​യ​ത്ത് യൂ​ണി​യ​ൻ കൗ​ണ്‍​സി​ല​ർ ലി​സി ഷാ​ജി, നെ​ല്ലാ​ക്കോ​ട്ട പ​ഞ്ചാ​യ​ത്ത് കൗ​ണ്‍​സി​ല​ർ അ​നു ജോ​സ​ഫ്, ഹ​സ​ൻ​കു​ട്ടി, നാ​സ​ർ, ഹ​നീ​ഫ, ഹം​സ​കു​ട്ടി, സ​തീ​ഷ്, ബാ​ബു, ഏ​ലി​യാ​സ്, ഹ​കീം, ഷി​ൻ​ഡോ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.