നേ​ന്ത്ര​ക്കാ​യ​ക്ക് വി​ല​യു​ണ്ട്, ഉ​ത്പാ​ദ​ക​നു ഗു​ണ​മി​ല്ല
Tuesday, August 20, 2024 4:18 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: നേ​ന്ത്ര​ക്കാ​യ​യ്ക്ക് മെ​ച്ച​പ്പെ​ട്ട വി​ല​യു​ണ്ടെ​ങ്കി​ലും ഗു​ണം ല​ഭി​ക്കാ​തെ ഉ​ത്പാ​ദ​ക​ർ. കാ​ലാ​വ​സ്ഥ​യി​ലെ പി​ഴ​വു​മൂ​ലം സം​ഭ​വി​ച്ച ഉ​ത്പാ​ദ​ന​ത്ത​ക​ര്‍​ച്ച​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ദോ​ഷ​മാ​യ​ത്.

നേ​ന്ത്ര​ക്കാ​യ ക്വി​ന്‍റ​ലി​ന് 5,000 രൂ​പ​യാ​ണ് ഇ​ന്ന​ലെ വി​ല. പ​ക്ഷേ, ഇ​ത് ക​ര്‍​ഷ​ക​ര്‍​ക്ക് നേ​ട്ട​മാ​കു​ന്നി​ല്ല. വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​ന്‍ ക​ര്‍​ഷ​രി​ല്‍ പ​ല​രു​ടെ​യും പ​ക്ക​ല്‍ നേ​ന്ത്ര​ക്കു​ല​യി​ല്ല.

ഓ​ണം വി​പ​ണി മു​ന്നി​ല്‍​ക്ക​ണ്ട് ക​ര്‍​ഷ​ക​ര്‍ ഇ​റ​ക്കി​യ വാ​ഴ​ക്കൃ​ഷി വ​ന്‍​തോ​തി​ല്‍ വ​ര​ള്‍​ച്ച​യി​ലും തു​ട​ര്‍​ന്നു​ണ്ടാ​യ വേ​ന​ല്‍​മ​ഴ​യി​ലും കാ​ല​വ​ര്‍​ഷ​ത്തി​ലും ന​ശി​ച്ചു. ഇ​ത് ഉ​ത്പാ​ദ​ന​ത്തെ കാ​ര്യ​മാ​യി ബാ​ധി​ച്ചു. ചെ​റു​കു​ല​ക​ള്‍​ക്കും വി​പ​ണി​യി​ല്‍ നി​ല​വി​ല്‍ ഉ​യ​ര്‍​ന്ന വി​ല​യു​ണ്ട്. ഞാ​ലി​പ്പൂ​വ​ന്‍ കി​ലോ​ഗ്രാ​മി​ന് 100 രൂ​പ​യാ​ണ് വി​ല. ഓ​ണ​ത്തി​ന് ആ​ഴ്ച​ക​ള്‍ മാ​ത്രം ശേ​ഷി​ക്കേ എ​ല്ലാ ഇ​നം കു​ല​ക​ളു​ടെ​യും വി​ല ഇ​നി​യും വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ അ​നു​മാ​നം.