ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യം വാ​യ്പ​ക​ളി​ൽ വ​ര​വു​വ​ച്ചു; പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​ജ​ന സം​ഘ​ട​ന​ക​ൾ
Tuesday, August 20, 2024 4:17 AM IST
ക​ൽ​പ്പ​റ്റ: ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യം വാ​യ്പ​യി​ലേ​ക്ക് വ​ര​വു​വ​ച്ച കേ​ര​ള ഗ്രാ​മീ​ണ്‍ ബാ​ങ്ക് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി യു​വ​ജ​ന സം​ഘ​ന​ട​ക​ൾ. ഡി​വൈ​എ​ഫ്ഐ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ്, യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മാ​ണ് ഗ്രാ​മീ​ണ്‍ ബാ​ങ്ക് മേ​ഖ​ലാ ഓ​ഫീ​സി​നു മു​ന്നി​ൽ വെ​വ്വേ​റെ പ്ര​തി​ഷേ​ധി​ച്ച​ത്.

മേ​പ്പാ​ടി പു​ഞ്ചി​രി​മ​ട്ടം ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യി സ​ർ​ക്കാ​ർ 10,000 രൂ​പ വീ​ത​മാ​ണ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ ല​ഭ്യ​മാ​ക്കി​യ​ത്. ഈ ​തു​ക​യു​ടെ ഭാ​ഗം ഇ​ട​പാ​ടു​കാ​ർ മാ​സ​ത്ത​വ​ണ​ക​ളാ​യി തി​രി​ച്ച​ട​യ്ക്കേ​ണ്ട വാ​യ്പ​ക​ളി​ലേ​ക്ക് ഗ്രാ​മീ​ണ്‍ ബാ​ങ്ക് വ​ര​വു​വ​ച്ചു. ഇ​ത് പ​രാ​തി​ക്ക് ഇ​ട​യാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ലാ​യി​രു​ന്നു യു​വ​ജ​ന സം​ഘ​ട​ന​ക​ക​ളു​ടെ പ്ര​തി​ഷേ​ധം.

രാ​വി​ലെ ഏ​ഴി​ന് തു​ട​ങ്ങി​യ സ​മ​രം യു​വ​ജ​ന സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ബാ​ങ്ക് അ​ധി​കാ​രി​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യെ​ത്തു​ർ​ന്നു ഉ​ച്ച​യോ​ടെ​യാ​ണ് അ​വ​സാ​നി​പ്പി​ച്ച​ത്. ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ട​പാ​ടു​കാ​രു​ടെ വാ​യ്പ​ക​ളി​ൽ വ​ര​വു​വ​ച്ച തു​ക ബു​ധ​നാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​ക്കൗ​ണ്ടു​ക​ളി​ൽ തി​രി​കെ ല​ഭ്യ​മാ​ക്കു​മെ​ന്ന് ബാ​ങ്ക് മേ​ഖ​ലാ ഓ​ഫീ​സ് സീ​നി​യ​ർ മാ​നേ​ജ​ർ ഉ​റ​പ്പു​ന​ൽ​കി. അ​ക്കൗ​ണ്ടു​ക​ളി​ൽ എ​ത്തു​ന്ന തു​ക വാ​യ്പ​ക​ളി​ലേ​ക്ക് വ​ര​വു​വ​യ്ക്കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ബാ​ങ്ക് അ​ധി​കൃ​ത​ർ ഇ​ട​പാ​ടു​കാ​ർ​ക്കു​ണ്ടാ​യ ബു​ദ്ധി​മു​ട്ടി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു.

ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു സ​മീ​പം അ​മ്മൂ​സ് കോം​പ്ല​ക്സി​ലു​ള്ള ബാ​ങ്ക് മേ​ഖ​ലാ ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച് ഡി​വൈ​എ​ഫ്ഐ​യാ​ണ് ആ​ദ്യം സ​മ​രം തു​ട​ങ്ങി​യ​ത്. പി​ന്നാ​ലെ യൂ​ത്ത് കോ​ണ്‍​ഗ്ര​സും യൂ​ത്ത് ലീ​ഗും രം​ഗ​ത്തു​വ​ന്നു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പോ​ലീ​സും ബാ​ങ്ക് പ​രി​സ​ര​ത്ത് നി​ല​യു​റ​പ്പി​ച്ചു. ബാ​ങ്ക് അ​ധി​കാ​രി​ക​ളു​മാ​യു​ള്ള ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ ടൗ​ണി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ഡി​വൈ​എ​ഫ്ഐ സ​മ​ര​ത്തി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ഫ്രാ​ൻ​സി​സ്, സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖ്, ട്ര​ഷ​റ​ർ കെ.​ആ​ർ. ജി​തി​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​രാ​യ എം. ​ര​മേ​ശ​ൻ, സി. ​ഷം​സു​ദ്ദീ​ൻ, അ​ർ​ജു​ൻ ഗോ​പാ​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. സം​സ്ഥാ​ന നേ​താ​ക്ക​ളാ​യ അ​രു​ണ്‍ ദേ​വ്, ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, ല​തീ​ഷ് പ​ടി​ഞ്ഞാ​റ​ത്ത​റ, ജി​ല്ലാ-​മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, ഡി​ന്‍റോ ജോ​സ്, സി. ​വി​നോ​ദ്, മു​ഹ​മ്മ​ദ് ഫെ​ബി​ൻ, ക​മ​റു​ദ്ദീ​ൻ മാ​ൻ​കു​ന്ന്, നാ​രാ​യ​ണ​ൻ കോ​ളേ​രി, അ​സീ​സ് വാ​ളാ​ട് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​ക്ഷോ​ഭം.
യൂ​ത്ത് ലീ​ഗ് സ​മ​ര​ത്തി​ന് സം​സ്ഥാ​ന ട്ര​ഷ​റ​ർ പി. ​ഇ​സ്മ​യി​ൽ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. ന​വാ​സ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ച്ച്. ഫ​സ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ.​പി. മു​സ്ത​ഫ, ജാ​സ​ർ പാ​ല​യ്ക്ക​ൽ, ഷ​മീം പാ​റ​ക്ക​ണ്ടി, ഹാ​രി​സ് ബ​നാ​ന, സ​മ​ദ് ക​ണ്ണി​യ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.