പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ: വ്യാ​പാ​രി​ക​ൾ​ക്കു 25 കോ​ടി ന​ഷ്ടം
Tuesday, August 20, 2024 4:17 AM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ലി​ൽ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​രി​ക​ൾ​ക്ക് ഉ​ണ്ടാ​യ​ത് 25 കോ​ടി രൂ​പ​യു​ടെ ന​ഷ്ടം. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ഉ​സ്മാ​ൻ, ട്ര​ഷ​റ​ർ നൗ​ഷാ​ദ് ക​രി​ന്പ​ന​യ്ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ശി​വ​ദാ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ അ​ഷ്റ​ഫ് മേ​പ്പാ​ടി, പി.​വി. അ​ജി​ത്ത് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ച​താ​ണ് വി​വ​രം.

ഉ​രു​ൾ​പൊ​ട്ട​ൽ മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലും 78 വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ ബാ​ധി​ച്ചു. ക​ട​ക​ളി​ൽ ചി​ല​ത് പൂ​ർ​ണ​മാ​യും മ​റ്റു​ള്ള​വ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. പ​ല ക​ട​ക​ളി​ലും ച​ര​ക്ക് നാ​മാ​വ​ശേ​ഷ​മാ​യി. പ്ര​കൃ​തി​ദു​ര​ന്തം വ്യാ​പാ​രി​ക​ളെ വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ് അ​ക​പ്പെ​ടു​ത്തി​യ​ത്. ബാ​ങ്കു​ക​ൾ ഉ​ൾ​പ്പെ​ടെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ ക​ടം ഉ​ള്ള​വ​രാ​ണ് ക​ച്ച​വ​ട​ക്കാ​രി​ൽ മി​ക്ക​വ​രും. വ്യാ​പാ​രി​ക​ൾ​ക്ക് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള ബാ​ധ്യ​ത പൂ​ർ​ണ​മാ​യും എ​ഴു​തി​ത്ത​ള്ള​ണം. അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്ക​ണം.

മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല ടൗ​ണു​ക​ളി​ൽ അ​ടി​ഞ്ഞ ക​ല്ലും മ​ണ്ണും മ​ര​ക്ക​ഷ​ണ​ങ്ങ​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വ്യാ​പാ​രി​ക​ൾ നീ​ക്കി​വ​രി​ക​യാ​ണ്. ഈ ​പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് ചൂ​ര​ൽ​മ​ല ടൗ​ണി​ൽ ക​ട​ക​ൾ തു​റ​ന്നു​പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ സം​വി​ധാ​നം ഉ​ണ്ടാ​ക​ണം. വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ക്ക​ണം. വ​രു​മാ​നം ന​ഷ്ട​പ്പെ​ട്ട് വ്യാ​പാ​രി​ക​ളും തൊ​ഴി​ലാ​ളി​ക​ളും ബു​ദ്ധി​മു​ട്ടി​ലാ​ണ്.

ഉ​രു​ൾ​പൊ​ട്ട​ൽ ജി​ല്ല​യി​ൽ ടൂ​റി​സം മേ​ഖ​ല​യെ ത​ള​ർ​ത്തി​യി​രി​ക്ക​യാ​ണ്. ജി​ല്ല​യി​ൽ സം​രം​ഭ​ക​രും ടാ​ക്സി, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളും ഉ​ൾ​പ്പ​ടെ അ​നേ​കം പേ​ർ ഉ​പ​ജീ​വ​ന​ത്തി​ന് ആ​ശ്ര​യി​ക്കു​ന്ന​താ​ണ് ടൂ​റി​സം മേ​ഖ​ല. ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​യ​നാ​ട് ത​ക​ർ​ന്നു എ​ന്നാ​ണ് പു​റ​മേ പ്ര​ചാ​ര​ണം. ഇ​ത് ജി​ല്ല​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​നെ ബാ​ധി​ച്ചു. വ​യ​നാ​ടി​നെ​ക്കു​റി​ച്ച് സ​ഞ്ചാ​രി​ക​ൾ​ക്കി​ട​യി​ൽ രൂ​പ​പ്പെ​ട്ട തെ​റ്റി​ദ്ധാ​ര​ണ​ക​ൾ നീ​ക്കാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം. ദു​ര​ന്ത​മേ​ഖ​ല​യ്ക്കു പു​റ​ത്ത് ടൂ​റി​സം പ്രോ​ത്സാ​ഹ​ന​ത്തി​നു ന​ട​പ​ടി ഉ​ണ്ടാ​ക​ണം.

ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലും ജൂ​ലൈ 30 മു​ത​ൽ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് വ്യാ​പാ​രി​ക​ൾ ന​ട​ത്തു​ന്ന​ത്. മേ​പ്പാ​ടി വ്യാ​പാ​ര​ഭ​വ​നി​ൽ ക്യാ​ന്പ് ഓ​ഫീ​സ് തു​റ​ന്നാ​ണ് സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തെ​ന്നും സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.