മു​ല്ല​പ്പെ​രി​യാ​ർ: ആ​ശ​ങ്ക നീ​ക്ക​ണ​മെ​ന്ന് കെ​സി​വൈ​എം
Tuesday, August 20, 2024 4:17 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: മു​ല്ല​പ്പെ​രി​യാ​ർ ഡാം ​ഡി ക​മ്മീ​ഷ​ൻ ചെ​യ്യാ​നും പു​തി​യ ഡാം ​നി​ർ​മി​ക്കാ​നും കേ​ന്ദ്ര, കേ​ര​ള, ത​മി​ഴ്നാ​ട് സ​ർ​ക്കാ​രു​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന് കെ​സി​വൈ​എം മേ​ഖ​ലാ സെ​ന​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സു​ർ​ക്കി മി​ശ്രി​തം ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ക്കു​ക​യും 50 വ​ർ​ഷം പ്ര​വ​ർ​ത്ത​ന കാ​ല​യ​ള​വ് നി​ശ്ച​യി​ക്കു​ക​യും ചെ​യ്ത ഡാം 126 ​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഡി ​ക​മ്മീ​ഷ​ൻ ചെ​യ്യാ​ത്ത​ത് ജ​ന​ങ്ങ​ളെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​ണ്.

സു​ർ​ക്കി മി​ശ്രി​തം​കൊ​ണ്ട് നി​ർ​മി​ച്ച തും​ഗ​ഭ​ദ്ര ഡാ​മി​ന്‍റെ ഗേ​റ്റ് ത​ക​ർ​ന്ന​ത് അ​ടു​ത്തി​ടെ​യാ​ണ്. അ​പ​ക​ടം മു​ൻ​കൂ​ട്ടി ക​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ഭ​ര​ണാ​ധി​കാ​രി​ക​ളാ​ണ് നാ​ടി​ന് ആ​വ​ശ്യ​മെ​ന്ന് സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​മ​ൽ തൊ​ഴു​ത്തു​ങ്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മീ​ന​ങ്ങാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ജ​ൻ പേ​രാം​ങ്കോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മീ​ന​ങ്ങാ​ടി യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ.​ ഷാ​ന്‍റോ സ​ത്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ഷ്ന പാ​ലാ​രി​ക്കു​ന്നേ​ൽ, അ​മ​ൽ​രാ​ജ് മ​റ്റ​ത്തി​ൽ, മേ​ഖ​ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ർ​പ്പി​ത കൊ​ട്ടാ​ട്ടി​പ​റ​ന്പി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റി​ൻ​സ് ചി​റ​യ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ല്ല​പ്പെ​രി​യാ​ർ ഉ​യ​ർ​ത്തു​ന്ന പ്ര​ശ്ന​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ഡി​ബേ​റ്റ് ന​ട​ത്തി.