തെ​രു​വു​നാ​യ​ ആക്രമണം: പ​തി​ന​ഞ്ചോ​ളം പേ​ർ​ക്കു ക​ടി​യേ​റ്റു
Tuesday, August 20, 2024 4:17 AM IST
പ​ന​മ​രം: പ​ര​ക്കു​നി​യി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​തി​ന​ഞ്ചോ​ളം പേ​ർ​ക്കു തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ക​ടി​യേ​റ്റ​വ​ർ മാ​ന​ന്ത​വാ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി.

റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ച്ച​വ​രെ​യും ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ സ​ഞ്ച​രി​ച്ച​വ​രെ​യും നാ​യ ഓ​ടി​ച്ചി​ട്ടു ക​ടി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ പ​ല​ർ​ക്കും ക​ടി​യേ​റ്റു. കൈ​യ്ക്കും കാ​ലി​നും ദേ​ഹ​ത്തു​മാ​ണ് പ​രി​ക്ക്.