ഉ​രു​ള്‍​പൊ​ട്ട​ല്‍ ഇ​ര​ക​ളി​ല്‍​നി​ന്നു കു​ടി​ശി​ക പി​രി​വ്: എ​ഐ​വൈ​എ​ഫ് സ​മ​രം ന​ട​ത്തി
Tuesday, August 20, 2024 4:17 AM IST
ക​ല്‍​പ്പ​റ്റ: ഉ​രു​ള്‍​പൊ​ട്ട​ല്‍ ഇ​ര​ക​ളി​ല്‍​നി​ന്നു ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ കു​ടി​ശി​ക പി​രി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​ഐ​വൈ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി ലീ​ഡ് ബാ​ങ്ക് മാ​ര്‍​ച്ചും ബ​ജാ​ജ് ഫി​നാ​ന്‍​സ് ഓ​ഫീ​സ് ഉ​പ​രോ​ധ​വും ന​ട​ത്തി. സി​പി​ഐ ജി​ല്ലാ കൗ​ണ്‍​സി​ല്‍ ഓ​ഫീ​സ് പ​രി​സ​ര​ത്ത് ആ​രം​ഭി​ച്ച മാ​ര്‍​ച്ച് ബാ​ങ്കി​ന് മു​ന്നി​ല്‍ പോ​ലീ​സ് ത​ട​ഞ്ഞ​ത് നേ​രി​യ സം​ഘ​ര്‍​ഷ​ത്തി​നു കാ​ര​ണ​മാ​യി. ഉ​പ​രോ​ധം സി​പി​ഐ സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ അം​ഗം വി​ജ​യ​ന്‍ ചെ​റു​ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു.

എ​ഐ​വൈ​എ​ഫ് ജി​ല്ലാ സെ​ക്ര​ട്ട​റി നി​ഖി​ല്‍ പ​ദ്മ​നാ​ഭ​ന്‍, എ​സ്. സൗ​മ്യ, ര​ജീ​ഷ് വൈ​ത്തി​രി, ജ​സ്മ​ല്‍ അ​മീ​ര്‍, ഷെ​ഫീ​ഖ്, എ​മി​ല്‍ മോ​ന്‍, സി.​പി. റി​യാ​സ്, ഹം​സ ച​ക്കു​ങ്ങ​ല്‍, റൈ​സ് കാ​ഞ്ഞാ​യി തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. ബ​ജാ​ജ് ഫി​നാ​ന്‍​സ് ഉ​പ​രോ​ധം മ​ണി​ക്കൂ​റി​ല​ധി​കം നീ​ണ്ടു. ദു​ര​ന്ത​ബാ​ധി​ത​രി​ല്‍​നി​ന്നു കു​ടി​ശി​ക പി​രി​ക്കു​ന്ന​ത് നി​ര്‍​ത്ത​വ​യ്ക്കു​മെ​ന്ന് സ്ഥാ​പ​ന അ​ധി​കാ​രി​ക​ള്‍ ഉ​റ​പ്പു​ന​ല്‍​കി​യ​തി​നെ​ത്തു​ര്‍​ന്നാ​ണ് ഉ​പ​രോ​ധം അ​വ​സാ​നി​പ്പി​ച്ച​ത്.