മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​മെ​ന്ന്
Monday, August 19, 2024 5:28 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി പ​ഞ്ചാ​യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ ഭ​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ഭ​ര​ണ​സ​മി​തി​യി​ലെ എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ളാ​യ പി.​എ​സ്. ക​ലേ​ഷ്, ച​ന്ദ്ര​ബാ​ബു, സു​ധ ന​ട​രാ​ജ​ൻ, ജ​സി സെ​ബാ​സ്റ്റ്യ​ൻ, അ​മ്മി​ണി സ​ന്തോ​ഷ്, ശാ​ന്തി​നി പ്ര​കാ​ശ്, മ​ഞ്ജു ഷാ​ജി എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ റാ​ൻ മൂ​ളി​ക​ളാ​ണ്. ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള അ​വ​കാ​ശ​ങ്ങ​ൾ​പോ​ലും നി​ഷേ​ധി​ക്കു​ക​യാ​ണ്. ബോ​ർ​ഡ് തി​രു​മാ​ന​ങ്ങ​ൾ യാ​ഥാ​സ​മ​യം ല​ഭ്യ​മാ​ക്കു​ന്നി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​സി.​എ​ൻ​ജി​നി​യ​ർ മൂ​ന്ന് മാ​സ​മാ​യി അ​വ​ധി​യി​ലാ​ണ്. പ​ക​രം സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്തി​ൽ​നി​ന്നു​ള്ള സേ​വ​നം ജ​ന​ങ്ങ​ൾ​ക്ക് കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്നി​ല്ല. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ സ്പി​ൽ ഓ​വ​ർ വ​ർ​ക്ക് ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്താ​യി മു​ള്ള​ൻ​കൊ​ല്ലി മാ​റി​യ​താ​യും എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു.