ദു​ര​ന്ത​ബാ​ധി​ത​ർ​ക്കു​ള്ള സ​ർ​ക്കാ​ർ സ​ഹാ​യം വാ​യ്പ​യി​ലേ​ക്ക് വ​ര​വു​വ​ച്ച​ത് വി​വാ​ദ​മാ​യി
Monday, August 19, 2024 5:20 AM IST
ക​ൽ​പ്പ​റ്റ: പു​ഞ്ചി​രി​മ​ട്ടം ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച 10,000 രൂ​പ സ​ഹാ​യം വാ​യ്പ​യി​ലേ​ക്ക് വ​ര​വു​വ​ച്ച ബാ​ങ്ക് ന​ട​പ​ടി വി​വാ​ദ​മാ​യി. മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല നി​വ​വാ​സി​ക​ളി​ൽ പ​ല​ർ​ക്കും അ​ക്കൗ​ണ്ടു​ള്ള ബാ​ങ്കാ​ണ് സ​ർ​ക്കാ​ർ സ​ഹാ​യം വാ​യ്പ​യി​ലേ​ക്ക് പി​ടി​ച്ച​ത്. ഇ​തി​നെ​തി​രേ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ട​ക്കം രം​ഗ​ത്തു​വ​ന്നു. ബാ​ങ്ക് ന​ട​പ​ടി അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും തു​ക തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ദു​ര​ന്ത​ബാ​ധി​ത​രു​ടെ വാ​യ്പ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് യാ​തൊ​രു ന​ട​പ​ടി​യും ബാ​ങ്കു​ക​ളു​ടെ ഭാ​ഗ​ത്തു ഉ​ണ്ടാ​കി​ല്ലെ​ന്ന് സ​ർ​ക്കാ​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. ഇ​തി​നു​ശേ​ഷം ആ​ശ്വാ​സ​ധ​ന​മാ​യി തു​ക വാ​യ്പ​യി​ലേ​ക്ക് പി​ടി​ച്ചെ​ടു​ത്ത​ത് എ​സ്എ​ൽ​ബി​സി ചെ​യ​ർ​മാ​നു​മാ​യി സം​സാ​രി​ച്ച​താ​യും അ​ടു​ത്ത ബാ​ങ്കിം​ഗ് അ​വ​ലോ​ക​ന സ​മി​തി യോ​ഗ​ത്തി​ൽ വി​ഷ​യ​ത്തി​ൽ തീ​രു​മാ​നം കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​താ​യും സം​ഷാ​ദ് മ​ര​ക്കാ​ർ പ​റ​ഞ്ഞു.