ബേ​ബി സി. ​പോ​ത്ത​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ ചെ​യ​ർ​മാ​ൻ
Monday, August 19, 2024 5:20 AM IST
മാ​ന​ന്ത​വാ​ടി: ബേ​ബി സി. ​പോ​ത്ത​ൻ ചെ​യ​ർ​മാ​നും കെ.​ജെ. ത​ങ്ക​ച്ച​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യി റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി 11 അം​ഗ ജി​ല്ലാ സ​മി​തി നി​ല​വി​ൽ വ​ന്നു. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​രെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കു​ക, ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ സേ​വ​നം ചെ​യ്യു​ക തു​ട​ങ്ങി​യ​വ സൊ​സൈ​റ്റി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളാ​ണ്.

നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേ​ഷ​മാ​ണ് ജി​ല്ലാ സ​മി​തി രൂ​പീ​ക​രി​ച്ച​ത്. ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത മേ​ഖ​ല​ക​ളി​ലെ കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ റെ​ഡ് ക്രോ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ജി​ല്ലാ സ​മി​തി സ​ജീ​വ​മാ​യി ഇ​ട​പെ​ടു​മെ​ന്ന് ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.