വി​ദ്യാ​ജ്യോ​തി സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണം ചെ​യ്തു
Monday, August 19, 2024 5:20 AM IST
ക​ൽ​പ്പ​റ്റ: യു​പി, ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ങ്ങ​ളി​ൽ സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ർ​ക്കു​ന്ന​വ​രും പ​ഠ​ന​ത്തി​ൽ മി​ക​വു പു​ല​ർ​ത്തു​ന്ന​വ​രു​മാ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ക​ന​റാ ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യ ഡോ.​അം​ബേ​ദ്ക​ർ വി​ദ്യാ​ജ്യോ​തി സ്കോ​ള​ർ​ഷി​പ്പു​ക​ൾ വി​ത​ര​ണം ചെ​യ്തു. മീ​ന​ങ്ങാ​ടി ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ ഷി​വി കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ന​റാ ബാ​ങ്ക് മീ​ന​ങ്ങാ​ടി ശാ​ഖാ മാ​നേ​ജ​ർ കെ.​എ​ൻ. കൃ​ഷ്ണ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​സ്. ഹാ​ജി​സ്, പി.​ഒ. സു​മി​ത, സി. ​പ്ര​സാ​ദ്, കെ. ​അ​നി​ൽ​കു​മാ​ർ, ഡോ. ​ബാ​വ കെ. ​പാ​ലു​കു​ന്ന്, ടി.​വി. കു​ര്യാ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ 5,000 രൂ​പ​യും യു​പി ത​ല​ത്തി​ൽ 3,000 രൂ​പ​യും അ​ട​ങ്ങു​ന്ന​താ​ണ് സ്കോ​ള​ർ​ഷി​പ്പ്.