സം​സ്ഥാ​ന പു​ര​സ്കാ​ര നി​റ​വി​ൽ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത്
Monday, August 19, 2024 5:20 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന പു​ര​സ്കാ​ര നി​റ​വി​ൽ തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്ത്. കൃ​ഷി വ​കു​പ്പി​ന്‍റെ ര​ണ്ട് പു​ര​സ്കാ​രം പ​ഞ്ചാ​യ​ത്തി​ന് ല​ഭി​ച്ചു. സ്പെ​ഷ​ൽ സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ തൃ​ശി​ലേ​രി ബ​ഡ്സ് പാ​ര​ഡൈ​സ് സ്കൂ​ളി​നും എ​ഫ്പി​ഒ-​എ​ഫ്പി​സി വി​ഭാ​ഗ​ത്തി​ൽ തി​രു​നെ​ല്ലി അ​ഗ്രി പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി​ക്കു​മാ​ണ് പു​ര​സ്കാ​ര നേ​ട്ടം.

ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പ​രി​പാ​ലി​ക്കു​ക​യും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥാ​പ​ന​മാ​ണ് ബ​ഡ്സ് പാ​ര​ഡൈ​സ് സ്പെ​ഷ​ൽ സ്കൂ​ൾ. തി​രു​നെ​ല്ലി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം.

പ​ഠി​താ​ക്ക​ളു​ടെ മാ​ന​സി​ക-​ശാ​രീ​രി​ക വ​ള​ർ​ച്ച​യ്ക്കു ന​ട​പ്പാ​ക്കി​യ അ​ഗ്രി തെ​റാ​പ്പി​യു​ടെ ഭാ​ഗ​മാ​യി ഒ​രേ​ക്ക​റോ​ളം സ്ഥ​ല​ത്തു ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യാ​ണ് വി​ദ്യാ​ല​യ​ത്തി​ന് പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത​ത്. കീ ​സ്റ്റോ​ണ്‍ ഫൗ​ണ്ടേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ച്ച​ക്ക​റി കൃ​ഷി ന​ട​ത്തി​യ​ത്. 40 ഓ​ളം പ​ഠി​താ​ക്ക​ളാ​ണ് സ്കൂ​ളി​ൽ. ‌2016ൽ ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​താ​ണ് തി​രു​നെ​ല്ലി അ​ഗ്രി പ്രൊ​ഡ്യൂ​സ​ർ ക​ന്പ​നി. പ​ര​ന്പ​രാ​ഗ​ത നെ​ൽ​ക്കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ 10 ക​ർ​ഷ​ക​ർ ചേ​ർ​ന്നു രൂ​പീ​ക​രി​ച്ച​താ​ണ് ക​ന്പ​നി.

നി​ല​വി​ൽ നൂ​റി​ല​ധി​കം ക​ർ​ഷ​ക​ർ ക​ന്പ​നി​യു​ടെ ഭാ​ഗ​മാ​ണ്. 200ൽ​പ​രം ഏ​ക്ക​ർ ഭൂ​മി​യി​ൽ 30ൽ ​അ​ധി​കം പ​ര​ന്പ​രാ​ഗ​ത നെ​ല്ലി​ന​ങ്ങ​ൾ കൃ​ഷി ചെ​യ്യു​ന്നു​ണ്ട്. കൃ​ഷി​ക്കാ​ർ​ക്കു നെ​ല്ലി​നു ന്യാ​യ​വി​ല ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം ഉ​പ​ഭോ​ക്താ​വി​നു മി​ത​മാ​യ നി​ര​ക്കി​ൽ ജൈ​വ അ​രി ല​ഭ്യ​മാ​ക്കാ​നും പ്രാ​ദേ​ശി​ക​മാ​യി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നും ക​ന്പ​നി​ക്കു ക​ഴി​ഞ്ഞു.

ക​ന്പ​നി​ക്കു കീ​ഴി​ൽ കാ​ട്ടി​ക്കു​ള​ത്ത് ക​ർ​ഷ​ക വി​ജ്ഞാ​ന വി​ഭ​വ കേ​ന്ദ്ര​വും തൃ​ശി​ലേ​രി​യി​ൽ മി​നി മോ​ഡേ​ണ്‍ റൈ​സ് മി​ല്ലും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ജോ​ണ്‍​സ​ണ്‍ ഓ​ലി​യ​പ്പു​റം ക​ന്പ​നി ചെ​യ​ർ​മാ​നും രാ​ജേ​ഷ് കൃ​ഷ്ണ​ൻ സി​ഇ​ഒ​യു​മാ​ണ്.