കാ​ലി​ക്ക​ട്ടി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത ഒ​ഴി​വു​ക​ൾ ര​ണ്ട്: നി​യ​മ​നം മൂ​ന്നു പേ​ർ​ക്ക് വി​സി​ക്ക് പ​രാ​തി ന​ൽ​കി സി​ൻ​ഡി​ക്ക​റ്റം​ഗം
Saturday, November 16, 2024 5:41 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ച​രി​ത്ര​പ​ഠ​ന വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് വി​ജ്ഞാ​പ​നം ചെ​യ്ത​ത് ര​ണ്ട് ഒ​ഴി​വി​ലേ​ക്കാ​ണെ​ങ്കി​ലും നി​യ​മ​നം ന​ൽ​കി​യ​ത് മൂ​ന്ന് പേ​ർ​ക്കെ​ന്ന് പ​രാ​തി. ക​ഴി​ഞ്ഞ സി​ൻ​ഡി​ക്ക​റ്റി​ന്‍റെ കാ​ല​ത്ത് 2019ൽ ​ച​രി​ത്ര പ​ഠ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് ര​ണ്ട് അ​സി​സ്റ്റ​ന്‍റ്റ് പ്ര​ഫ​സ​ർ ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് 2021 ൽ ​അ​ഭി​മു​ഖം ന​ട​ത്തി ര​ണ്ട് പേ​രെ നി​യ​മി​ച്ചു. ഡോ. ​പി. സ​തീ​ഷ് (ജ​ന​റ​ൽ) ഡോ. ​എം. അ​ഷി​ത ( ഇ​ടി​ബി) എ​ന്നി​വ​ർ​ക്കാ​ണ് അ​ന്ന് നി​യ​മ​നം ന​ൽ​കി​യ​ത്.

എ​ന്നാ​ൽ, മൂ​ന്ന് വ​ർ​ഷ​ത്തി​ന്ശേ​ഷം പു​തി​യ വി​ജ്ഞാ​പ​ന​മോ അ​ഭി​മു​ഖ​മോ ന​ട​ത്താ​തെ പു​തി​യൊ​രു ഉ​ദ്യോ​ഗാ​ർ​ഥി​യെ കൂ​ടി സ​ർ​വ​ക​ലാ​ശാ​ല നി​യ​മി​ച്ചു. ഡോ. ​കെ.​ടി സാ​ദി​ഖ​ലി ക്കാ​യി​രു​ന്നു നി​യ​മ​നം.

സാ​മു​ദാ​യി​ക സം​വ​ര​ണ ഊ​ഴ​ത്തി​ലാ​ണോ ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ലാ​ണോ നി​യ​മ​ന​മെ​ന്ന് നി​യ​മ​ന ഉ​ത്ത​ര​വി​ലി​ല്ല. ജൂ​ലൈ 15നാ​ണ് അ​ദ്ദേ​ഹം നി​യ​മി​ത​നാ​യ​ത്. വി​ജ്ഞാ​പ​നം ചെ​യ്യാ​ത്ത ത​സ്തി​ക​യി​ൽ എ​ങ്ങ​നെ നി​യ​മ​നം ന​ട​ന്നു​വെ​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി മു​സ്‌​ലിം ലീ​ഗ് പ്ര​തി​നി​ധി​യാ​യ സി​ൻ​ഡി​ക്ക​റ്റം​ഗം ഡോ. ​പി. റ​ഷീ​ദ് അ​ഹ​മ്മ​ദ്, വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​പി. ര​വീ​ന്ദ്ര​ന് പ​രാ​തി ന​ൽ​കി. അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​ലെ സം​വ​ര​ണ അ​ട്ടി​മ​റി മ​റ​ച്ചു​വ​യ്ക്കാ​നാ​ണ് ഈ ​വി​ചി​ത്ര നി​യ​മ​ന​മെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​രോ​പ​ണം.

സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി​യ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ നി​യ​മ​ന​ത്തി​ൽ ഉ​പ​യോ​ഗി​ച്ച സം​വ​ര​ണ റൊ​ട്ടേ​ഷ​ൻ ചാ​ർ​ട്ടി​ൽ തെ​റ്റു​പ​റ്റി​യി​ട്ടു​ണ്ടെ​ന്നും അ​ത് പു​നഃ​ക്ര​മീ​ക​രി​ക്ക​ണ​മെ​ന്നും നേ​ര​ത്തെ കേ​ര​ള ഹൈ​ക്കോ​ട​തി ഡി​വി​ഷ​ൻ ബെ​ഞ്ച് ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​വി​ധി​യെ സു​പ്രീം​കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. സു​പ്രീം​കോ​ട​തി വി​ധി​യെ തു​ട​ർ​ന്ന് ത​നി​ക്ക് ല​ഭി​ക്കേ​ണ്ട ത​സ്തി​ക​യി​ൽ ഡോ. ​പി. സ​തീ​ഷി​നെ സം​വ​ര​ണം തെ​റ്റി​ച്ച് നി​യ​മ​വി​രു​ദ്ധ​മാ​യി നി​യ​മി​ച്ചു​വെ​ന്ന പ​രാ​തി​യു​മാ​യി സാ​ദി​ഖ​ലി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഈ ​കേ​സി​ൽ വാ​ദം ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ​യാ​ണ് സാ​ദി​ഖ​ലി​ക്ക് നി​യ​മ​നം ന​ൽ​കി​യ​ത്.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റാ​യി സാ​ദി​ഖ​ലി​യെ നി​യ​മി​ച്ച​ത് ഓ​പ്പ​ൺ ക്വാ​ട്ട​യി​ലാ​ണോ റി​സ​ർ​വേ​ഷ​ൻ ക്വാ​ട്ട​യി​ലാ​ണോ എ​ന്നും അ​ദ്ദേ​ഹ​ത്തെ റി​സ​ർ​വേ​ഷ​ൻ റൊ​ട്ടേ​ഷ​ൻ ചാ​ർ​ട്ടി​ലെ ഏ​ത് ടേ​ണി​ലാ​ണ് നി​യ​മി​ച്ച​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ര​ണ്ടു ത​സ്തി​ക​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ച​തി​നു ശേ​ഷം മൂ​ന്ന് അ​ധ്യാ​പ​ക​രെ നി​യ​മി​ച്ച നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി സ​ർ​വ​ക​ലാ​ശാ​ല ഉ​ട​ൻ തി​രു​ത്ത​ണ​മെ​ന്നും സാ​ദി​ഖ​ലി​ക്ക് നി​യ​മ​വി​ധേ​യ​മാ​യ രീ​തി​യി​ൽ നി​യ​മ​ന ഉ​ത്ത​ര​വ് ന​ൽ​ക​ണ​മെ​ന്നും റ​ഷീ​ദ് അ​ഹ​മ്മ​ദ് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.