തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ 1,84,808 വോ​ട്ട​ര്‍​മാ​ര്‍; 181 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ
Wednesday, November 13, 2024 4:52 AM IST
കോ​ഴി​ക്കോ​ട്: വ​യ​നാ​ട് ലോ​ക്സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി തി​രു​വ​മ്പാ​ടി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ബൂ​ത്തു​ക​ള്‍ ഒ​രു​ങ്ങി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ല ക​ള​ക്ട​ര്‍ സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ് അ​റി​യി​ച്ചു. ഇ​ന്ന് രാ​വി​ലെ ഏ​ഴു മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ്. പോ​ളിം​ഗി​ന് ആ​വ​ശ്യ​മാ​യ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ മ​ണ്ഡ​ല​ത്തി​ലെ വി​ത​ര​ണ സ്വീ​ക​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ബൂ​ത്തു​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണം ആ​രം​ഭി​ച്ചു. കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് സ്‌​കൂ​ളി​ലെ​ത്തി ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​യ ജി​ല്ല ക​ള​ക്ട​ര്‍ വി​ത​ര​ണ കേ​ന്ദ്ര​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ നി​രീ​ക്ഷി​ച്ചു. ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ വി​ത​ര​ണം പൂ​ര്‍​ത്തി​യാ​യി. വൈ​കീ​ട്ടോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​ര​വ​രു​ടെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു​ള്ള ഇ​വി​എം മെ​ഷീ​നു​ക​ളും വോ​ട്ട​ര്‍ പ​ട്ടി​ക​യു​ടെ മാ​ര്‍​ക്ക് ചെ​യ്ത കോ​പ്പി​യും അ​ട​ങ്ങു​ന്ന പെ​ട്ടി​യും മ​റ്റ് സാ​മ​ഗ്രി​ക​ളും ഉ​പ​വ​ര​ണാ​ധി​കാ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​ന്ധ​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് വി​ത​ര​ണം ചെ​യ്ത​ത്.

ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ റൂം
​പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു

തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ല്‍ മൂ​ന്ന് ഓ​ക്സി​ല​റി ബൂ​ത്തു​ക​ൾ ഉ​ൾ​പ്പെ​ടെ ആ​കെ 181 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. മൂ​ന്ന് മാ​തൃ​ക പോ​ളിം​ഗ് സ്റ്റേ​ഷ​നും ഒ​രു പി​ങ്ക് (സ്ത്രീ ​സൗ​ഹൃ​ദ) പോ​ളിം​ഗ് സ്റ്റേ​ഷ​നും ഇ​തി​ല്‍​പ്പെ​ടും. സു​താ​ര്യ​വും സു​ര​ക്ഷി​ത​വു​മാ​യ വോ​ട്ടെ​ടു​പ്പി​നാ​യി എ​ല്ലാ പോ​ളിം​ഗ് സ്‌​റ്റേ​ഷ​നു​ക​ളി​ലും വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ ബൂ​ത്തു​ക​ളി​ലെ​യും വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ വെ​ബ് കാ​സ്റ്റിം​ഗ് വ​ഴി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി ജി​ല്ല ക​ണ്‍​ട്രോ​ള്‍ റൂം ​കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു. പോ​ള്‍ മാ​നേ​ജ​ര്‍ ക​ണ്‍​ട്രോ​ള്‍ റൂ​മും ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കും. ഇ​തി​നു പു​റ​മെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ-​സ്വീ​ക​ര​ണ കേ​ന്ദ്ര​മാ​യും വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്ര​മാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സി​ലും ഉ​പ​വ​ര​ണാ​ധി​കാ​രി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ ക​ണ്‍​ട്രോ​ള്‍ റൂം ​പ്ര​വ​ര്‍​ത്തി​ക്കും. ഇ​വി​ടെ കെ​എ​സ്ഇ​ബി, മെ​ഡി​ക്ക​ല്‍ സം​ഘം, ബി​എ​സ്എ​ന്‍​എ​ല്‍ എ​ന്നി​വ​യു​ടെ സേ​വ​ന​വും ഉ​ണ്ടാ​കും.

1,84,808 വോ​ട്ട​ര്‍​മാ​ര്‍

തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ല്‍ ഇ​ത്ത​വ​ണ 93,371 സ്ത്രീ ​വോ​ട്ട​ര്‍​മാ​രും 91,434 പു​രു​ഷ വോ​ട്ട​ര്‍​മാ​രും മൂ​ന്ന് ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വോ​ട്ട​ര്‍​മാ​രു​മു​ള്‍​പ്പെ​ടെ 1,84,808 വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. മ​ണ്ഡ​ല​ത്തി​ല്‍ 18,19 പ്രാ​യ​പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന 2277 പു​തി​യ വോ​ട്ട​ര്‍​മാ​രാ​ണു​ള്ള​ത്. 2792 ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന വോ​ട്ട​ര്‍​മാ​രു​മു​ണ്ട്.

കൂ​ട​ത്താ​യി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സാ​ണ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ണ്ണ​ല്‍ കേ​ന്ദ്രം. മ​ണ്ഡ​ല​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​ധ​ന സാ​മ​ഗ്രി​ക​ളു​ടെ വി​ത​ര​ണ-​സ്വീ​ക​ര​ണ കേ​ന്ദ്ര​വും വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന സ്‌​ട്രോം​ഗ് റൂ​മും സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ്. വി​ത​ര​ണ​കേ​ന്ദ്രം പൂ​ര്‍​ണ​മാ​യും സി​സി​ടി​വി കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ലൈ​വ് നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. വ​യ​നാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 16 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. അ​തി​നാ​ൽ ര​ണ്ട് ബാ​ല​റ്റ് യൂ​ണി​റ്റു​ക​ളും 181 വീ​തം ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റു​ക​ളും വി​വി​പാ​റ്റു​മാ​ണു​ള്ള​ത്. 20-25 ശ​ത​മാ​നം വീ​തം ബാ​ല​റ്റ് യൂ​ണി​റ്റും ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റും വി​വി​പാ​റ്റും അ​ധി​ക​മാ​യി ക​രു​തി​യി​ട്ടു​ണ്ട്.