റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ; പ​രി​ഹ​രി​ക്കാ​ത്ത​തി​നെ​തി​രേ വ്യാ​പ​ക പ്ര​തി​ഷേ​ധം
Saturday, November 16, 2024 5:41 AM IST
മു​ക്കം: മ​ണാ​ശേ​രി-​ചെ​റു​വാ​ടി-​ക​വി​ല​ട റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. 37 കോ​ടി ചെ​ല​വ​ഴി​ച്ച് സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ർ​മി​ക്കു​ന്ന റോ​ഡി​ലെ തെ​യ്യ​ത്തും​ക​ട​വ് മൊ​യ്തീ​ൻ പാ​ർ​ക്ക് പ​രി​സ​ര​ത്താ​ണ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ വ്യാ​പ​ക​മാ​യി​ട്ടു​ള്ള​ത്. സം​ര​ക്ഷ​ണ ഭി​ത്തി​യും ഓ​വു​ചാ​ലും അ​നി​വാ​ര്യ​മാ​യ ഭാ​ഗ​ത്ത് അ​വ ര​ണ്ടും നി​ർ​മി​ക്കാ​തെ ഇ​ന്‍റ​ർ​ലോ​ക്ക് വി​രി​ച്ച് റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം.

ഈ ​പ്ര​വൃ​ത്തി മൂ​ലം റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന മ​ഴ​വെ​ള്ളം റോ​ഡി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ പ​റ​മ്പു​ക​ളി​ലും റോ​ഡ​രി​കി​ലെ വി​ധ​വ​യു​ടെ വീ​ട്ടു​മു​റ്റ​ത്തും പ​ര​ന്നൊ​ഴു​കു​ന്ന അ​വ​സ്ഥ​യാ​ണി​പ്പോ​ഴു​ള്ള​ത്. ഒ​പ്പം സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കാ​തെ ഇ​ന്‍റ​ർ​ലോ​ക്ക് പ​തി​ക്കു​ന്ന​തി​നാ​ൽ വ​ലി​യ അ​പ​ക​ട സാ​ധ്യ​ത​യു​മു​ണ്ട്. സു​ന്നി​യ്യ അ​റ​ബി​ക് കോ​ള​ജ്, ഹെ​വ​ൻ​സ് പ്രീ ​സ്കൂ​ൾ പോ​ലെ​യു​ള്ള നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കും വ​ലി​യ സു​ര​ക്ഷാ ഭീ​ഷ​ണി​യാ​ണ് ഇ​ത് മൂ​ല​മു​ണ്ടാ​കു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് എം​എ​ൽ​എ , ന​ഗ​ര​സ​ഭ അ​ധി​കാ​രി​ക​ൾ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്നി​വ​ർ​ക്ക് നേ​ര​ത്തെ പ​രാ​തി​ക​ൾ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല.

ഒ​പ്പം ഇ​തേ റോ​ഡി​ലെ മ​ണാ​ശേ​രി മു​ത​ൽ പൊ​റ്റ​ശേ​രി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ മു​ഴു​വ​ൻ ക​യ്യേ​റ്റ​ങ്ങ​ളും റോ​ഡ് പു​തു​ക്കി​പ്പ​ണി​യ​ലി​ന്‍റെ ഭാ​ഗ​മാ​യി കെ​ട്ടി സം​ര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ തെ​യ്യ​ത്തും​ക​ട​വ് ഭാ​ഗ​ത്തെ ക​യ്യേ​റ്റ​ങ്ങ​ളു​ടെ രേ​ഖാ​മൂ​ല​മു​ള്ള തെ​ളി​വു​ക​ൾ റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ക​രാ​റു​കാ​ർ​ക്കും മ​റ്റ് അ​ധി​കാ​രി​ക​ൾ​ക്കും കൈ​മാ​റി​യി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ക​യ്യേ​റ്റ​ങ്ങ​ൾ​ക്ക് അ​ധി​കൃ​ത​ർ ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​തെ​യു​ള്ള ഇ​പ്പോ​ഴ​ത്തെ റോ​ഡ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വെ​യ്ക്ക​ണ​മെ​ന്ന് ക​ട​വ് റെ​സി​ഡ​ൻ​സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ ബോ​ഡി യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​സി​ഡ​ന്‍റ് കെ.​സി. ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.