മ​ല​യോ​ര ഹൈ​വേ, കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ​യും സ​മ്മ​ത​പ​ത്രം കൈ​മാ​റി
Saturday, November 16, 2024 5:41 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ കെ​ട്ടി​ട ഉ​ട​മ​ക​ളു​ടെ​യും ഭൂ​മി വി​ട്ടു ന​ൽ​കു​ന്ന​വ​രു​ടെ​യും സ​മ്മ​ത​പ​ത്രം കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ വ​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യ്ക്ക് സ​മ്മ​ത​പ​ത്രം കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് റ​സീ​ന യൂ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം വി.​കെ. ഹ​സീ​ന, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അം​ഗം ഒ.​കെ.​അ​മ്മ​ദ്, കെ​ആ​ർ​എ​ഫ്ബി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ വി​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ വി​വി​ധ രാ​ഷ്‌ട്രീയ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ വ്യാ​പാ​രി​ക​ൾ കെ​ട്ടി​ട ഉ​ട​മ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ 800 മീ​റ്റ​ർ ദൂ​ര​ത്തി​ലു​ള്ള റോ​ഡി​ലെ 89 ഉ​ട​മ​ക​ളി​ൽ നി​ന്നു​ള്ള സ​മ്മ​ത​പ​ത്രം പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ർ​വ്വ​ക​ക്ഷി പ്ര​തി​നി​ധി​ക​ളാ​ണ് ശേ​ഖ​രി​ച്ച​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ ഭാ​ഗം പൊ​ളി​ച്ചു നീ​ക്കു​ന്ന​തും പ്ര​വ​ർ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ നേ​ര​ത്തെ ആ​രം​ഭി​ച്ചി​രു​ന്നു.