ഷൂ​ട്ടിം​ഗ് സ്വ​ർ​ണ ജേ​താ​വ് ശ്വേ​ത​യെ അ​നു​മോ​ദി​ച്ചു
Thursday, November 14, 2024 5:31 AM IST
കൂ​രാ​ച്ചു​ണ്ട്: എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ഒ​ളിം​പി​ക്സി​ൽ ഷൂ​ട്ടിം​ഗ് മ​ത്സ​ര​ത്തി​ലെ സീ​നി​യ​ർ ഗേ​ൾ​സ് ഓ​പ്പ​ൺ സൈ​റ്റ് എ​യ​ർ റൈ​ഫി​ൽ വി​ഭാ​ഗ​ത്തി​ൽ സ്വ​ർ​ണം ക​ര​സ്ഥ​മാ​ക്കി​യ ക​ല്ലാ​നോ​ട് സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​യ ശ്വേ​ത ട്രീ​സ സ​ന്ദീ​പി​നെ എം.​കെ. രാ​ഘ​വ​ൻ എം​പി ക​ല്ലാ​നോ​ടു​ള്ള വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി​യം​ഗം ഒ.​കെ. അ​മ്മ​ദ്, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി. സ​രു​ൺ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി.

ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ദേ​ശീ​യ സ്കൂ​ൾ ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഓ​പ്പ​ൺ സൈ​റ്റ് റൈ​ഫി​ൾ ടീം ​ഇ​ന​ത്തി​ൽ ശ്വേ​ത ഉ​ൾ​പ്പെ​ട്ട ടീം ​വെ​ള്ളി​മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു. ഡി​സം​ബ​ർ മാ​സ​ത്തി​ൽ ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ക​ല്ലാ​നോ​ട് കോ​ത​മ്പ​നാ​നി സ​ന്ദീ​പ് - സ​വി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്.