മ​ല​യോ​ര ഹൈ​വേ കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ സ​ർ​വേ പു​രോ​ഗ​മി​ക്കു​ന്നു; സ​മ്മ​ത​പ​ത്രം ഇ​ന്ന് കൈ​മാ​റും
Friday, November 15, 2024 4:32 AM IST
കൂ​രാ​ച്ചു​ണ്ട്: മ​ല​യോ​ര ഹൈ​വേ നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കൂ​രാ​ച്ചു​ണ്ട് ടൗ​ണി​ലെ പ്ര​വൃ​ത്തി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യു​ള്ള സ​ർ​വേ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളാ റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് സ​ർ​വേ ന​ട​ത്തു​ന്ന​ത്.

കെ​ആ​ർ​എ​ഫ്ബി ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്രൊ​ജ​ക്ട് എ​ൻ​ജി​നീ​യ​ർ കെ. ​അ​ദ്യു​ത് രാ​ജ്, സൈ​റ്റ് സൂ​പ്പ​ർ​വൈ​സ​ർ എം.​ജെ. അ​തു​ൽ, സ​ർ​വ​ക​ക്ഷി പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്നാ​ണ് സ​ർ​വേ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

പ​തി​ന​ഞ്ച് ദി​വ​സ​ത്തി​നു​ള്ളി​ൽ സ​ർ​വേ പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യം. കെ​ട്ടി​ട ഉ​ട​മ​ക​ളി​ൽ​നി​ന്നും ല​ഭി​ച്ച സ​മ്മ​ത​പ​ത്ര​ങ്ങ​ൾ ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​മാ​റും. 89 ഉ​ട​മ​ക​ളാ​ണ് സ്ഥ​ല​വും കെ​ട്ടി​ട​വും വി​ട്ടു ന​ൽ​കി​യ​ത്.