ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് "പ്ര​ഭ' ചൊ​രി​ഞ്ഞ് എ​ൻ​എ​സ്എ​സ്
Wednesday, November 13, 2024 4:52 AM IST
മു​ക്കം: കേ​ൾ​വി, സം​സാ​രം പ​രി​മി​തി കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​നും അ​വ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​നു​മാ​യി ആ​ന​യാം​കു​ന്ന് വി​എം​എ​ച്ച്എം​എ​ച്ച്എ​സ്എ​സി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ്ര​ഭ വോ​ള​ണ്ടി​യ​ർ പ​രി​ശീ​ല​നം ന​ട​ത്തി.

സൈ​ൻ ഭാ​ഷാ വി​ദ​ഗ്ദ​നും സ്പെ​ഷ​ൽ എ​ജു​ക്കേ​റ്റ​റു​മാ​യ രാ​ജീ​വ​ൻ കോ​ളി​യോ​ട്ട് ക്ലാ​സെ​ടു​ത്തു.

പ​രി​ശീ​ല​ന ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ പ്ര​ത്യേ​കം സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന ഈ ​പ​ദ്ധ​തി, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് തൊ​ഴി​ൽ സാ​ധ്യ​ത​കൂ​ടി​യു​ള്ള കോ​ഴ്സാ​ണ്.

ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഘ​ട്ടം ഘ​ട്ട​ങ്ങ​ളാ​യി കോ​ഴ്സ് പൂ​ർ​ത്തി​യാ​കും. ഇം​ഗ്ലീ​ഷ് അ​ക്ഷ​ര​മാ​ല​യും അ​ടി​സ്ഥാ​ന ഭാ​ഷാ​പ്ര​യോ​ഗ​ങ്ങ​ളും കേ​ൾ​വി, സം​സാ​ര പ​രി​മി​ത​രു​മാ​യി എ​ങ്ങ​നെ ആ​ശ​യ​കൈ​മാ​റ്റം ന​ട​ത്താ​മെ​ന്ന് ആ​ദ്യ​ഘ​ട്ട പ​രി​ശീ​ല​ന​ത്തി​ലൂ​ടെ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് മ​ന​സി​ലാ​യി. പ​രി​പാ​ടി​യി​ൽ അ​ജി​ൻ ഷ​ഹ​ൽ, റ​യാ​ൻ, മു​ഹ്സി​ൻ, ഫി​ദ സ​ലിം, ദേ​വി​ക ജി​തേ​ഷ്, അ​യി​ഷ ഫ​ഹ​മി​ദ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.