മ​ലാ​പ്പ​റ​മ്പ് മേ​ല്‍​പാ​ത കു​ഴി​യെ​ടു​ക്ക​ല്‍ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു
Thursday, November 14, 2024 5:31 AM IST
കോ​ഴി​ക്കോ​ട്: ദേ​ശീ​യ​പാ​ത​യി​ലെ രാ​മ​നാ​ട്ടു​ക​ര-​വെ​ങ്ങ​ളം ഭാ​ഗം ആ​റു​വ​രി​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ലാ​പ്പ​റ​മ്പ് മേ​ല്‍​പാ​ത​യ്ക്കാ​യി കു​ഴി​യെ​ടു​ക്ക​ല്‍ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്നു. 40 മീ​റ്റ​ര്‍ നീ​ള​ത്തി​ലും 36 മീ​റ്റ​ര്‍ വീ​തി​യി​ലും ഒ​മ്പ​ത് മീ​റ്റ​ര്‍ താ​ഴ്ച​യി​ലു​മാ​ണ് മ​ലാ​പ്പ​റ​മ്പ് ജം​ഗ്ഷ​നി​ല്‍ കു​ഴി​യെ​ടു​ക്കു​ന്ന​ത്. ജ​നു​വ​രി​യി​ല്‍ മേ​ല്‍​പാ​ത പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ക​രാ​ര്‍ ഏ​റ്റെ​ടു​ത്ത കെ​എം​സി ക​ണ്‍​സ്ട്ര​ക്ഷ​ന്‍​സ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി വ​യ​നാ​ട് റോ​ഡി​ല്‍ മ​ണ്ണു​നീ​ക്ക​ല്‍ പൂ​ര്‍​ത്തി​യാ​യി. വ​യ​നാ​ട് റോ​ഡ് മേ​ല്‍​പ്പാ​ത​യി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ള്‍ ഈ ​ഭാ​ഗ​ത്ത് 6.2 മീ​റ്റ​ര്‍ താ​ഴ്ച​യി​ലൂ​ടെ​യാ​കും ദേ​ശീ​യ​പാ​ത ക​ട​ന്നു​പോ​വു​ക.

നി​ല​വി​ല്‍ വ​യ​നാ​ട് റോ​ഡ് ര​ണ്ടു​വ​രി​യാ​ണ്. ഭാ​വി വി​ക​സ​നം മു​ന്നി​ല്‍​ക്ക​ണ്ടാ​ണ് മേ​ല്‍​പാ​ത 40 മീ​റ്റ​ര്‍ വീ​തി​യാ​ക്കു​ന്ന​ത്. മ​ലാ​പ്പ​റ​മ്പ് ജം​ഗ്ഷ​നി​ല്‍ 42 മീ​റ്റ​ര്‍ ചു​റ്റ​ള​വി​ല്‍ താ​ല്‍​ക്കാ​ലി​ക റൗ​ണ്ട് എ​ബൗ​ട്ട് നി​ര്‍​മി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ത്തി​വി​ടു​ന്ന​ത്. നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തു​വ​രെ ഇ​ത് തു​ട​രും.