ചെ​ല്ലാ​നം മോ​ഡ​ല്‍ ടെ​ട്രാ​പോ​ഡ് ക​ട​ല്‍​ഭി​ത്തി കോ​ഴി​ക്കോ​ട്ടും
Thursday, November 14, 2024 5:32 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: ക​ട​ലേ​റ്റ​ത്തെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ​രീ​ക്ഷ​ണ​പ​ദ്ധ​തി​യാ​യി എ​റ​ണാ​കു​ളം ചെ​ല്ലാ​ന​ത്ത് നി​ർ​മി​ച്ച ടെ​ട്രാ​പോ​ഡ് സം​വി​ധാ​നം കോ​ഴി​ക്കോ​ട്ടും.​ആ​വി​ക്ക​ല്‍ തോ​ട് ചേ​രു​ന്ന ക​ട​ലി​ന്‍റെ ഭാ​ഗ​ത്ത് 30 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് ടെ​ട്രാ​പോ​ഡ് ഭി​ത്തി നി​ര്‍​മി​ക്കു​ക.​തോ​ട്ടി​ലേ​ക്ക് മ​ണ​ല​ടി​ഞ്ഞ് ഒ​ഴു​ക്കു​നി​ല​ച്ച് പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റു​ന്ന​ത് പ​രി​ഹ​രി​ക്കാ​നാ​യി തു​റ​മു​ഖ വ​കു​പ്പാ​ണ് പു​തി​യ സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്ന​ത്.

നാ​ലു​വ​ശ​ത്തേ​ക്കും നീ​ണ്ട കാ​ലു​ക​ളോ​ടെ നി​ര്‍​മി​ക്കു​ന്ന കോ​ണ്‍​ക്രീ​റ്റ് രൂ​പ​മാ​ണ് ടെ​ട്രാ​പോ​ഡ്. ഇ​ത് ക​ട​ലി​നോ​ട് ചേ​ര്‍​ന്ന് അ​ടു​ക്കി​വ​ച്ചാ​ല്‍ ഇ​തി​ന്‍റെ ഘ​ട​നാ പ്ര​ത്യേ​ക​ത മൂ​ലം തീ​ര​ത്തേ​ക്ക് തി​ര​യ​ടി​ച്ചെ​ത്തു​ന്ന​തും ക​ട​ലേ​റ്റ​വും തീ​രം ഇ​ടി​യു​ന്ന​തും ത​ട​യാ​നാ​വും. ആ​വി​ക്ക​ല്‍ തോ​ട്ടി​ലെ ചെ​ളി​യെ​ടു​ത്ത് ആ​ഴം കൂ​ട്ടി, സം​ര​ക്ഷ​ണ​ഭി​ത്തി​യൊ​രു​ക്കി കി​ഴ​ക്കു​ഭാ​ഗ​ത്തെ വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​നു​ള്ള അ​ഞ്ച് കോ​ടി​യു​ടെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണി​ത്. ബീ​ച്ച് ഭാ​ഗ​ത്ത് തോ​ടി​ന്‍റെ ര​ണ്ട് വ​ശ​ത്തും പു​ലി​മു​ട്ട് മാ​തൃ​ക​യി​ല്‍ നേ​ര​ത്തെ ക​ല്ലി​ട്ടി​രു​ന്നു.

എ​ന്നാ​ല്‍, ക​ല്ലു​ക​ള്‍ തി​ര​യെ​ടു​ക്കു​ന്ന​തി​നാ​ല്‍ വീ​ണ്ടും മ​ണ​ല്‍ ക​യ​റി ഒ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ക​യാ​ണ്. ഇ​തി​ന് പ​രി​ഹാ​ര​മാ​യി, ര​ണ്ട് വ​ശ​ങ്ങ​ളി​ലും പൈ​ലിം​ഗ് ചെ​യ്ത് കോ​ണ്‍​ക്രീ​റ്റ് ഭി​ത്തി​കെ​ട്ടി, ക​ട​ലി​ന് അ​ഭി​മു​ഖ​മാ​യി നി​ല്‍​ക്കു​ന്ന ഭാ​ഗ​ത്ത് ടെ​ട്രാ​പോ​ഡ് സ്ഥാ​പി​ക്കും. നി​ല​വി​ല്‍ പൈ​ലിം​ഗ് പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഈ ​ആ​ഴ്ച പൂ​ര്‍​ത്തി​യാ​വും. സ​മീ​പ​ത്ത് ത​ന്നെ ടെ​ട്രാ​പോ​ഡ് നി​ര്‍​മാ​ണ​വും ന​ട​ക്കു​ന്നു​ണ്ട്. ആ​റ് മാ​സ​ത്തി​നു​ള്ളി​ലാ​യി പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

1.3 കോ​ടി ചെ​ല​വ​ഴി​ച്ചു​ള്ള പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മാ​ലി​ന്യം നീ​ക്ക​ല്‍, ആ​ഴം കൂ​ട്ട​ല്‍, ബി​ജി റോ​ഡി​ല്‍ സം​ര​ക്ഷ​ണ ഭി​ത്തി കെ​ട്ട​ല്‍ തു​ട​ങ്ങി​യ​വ പൂ​ര്‍​ത്തി​യാ​ക്കി. ഇ​തി​ന് ശേ​ഷം ക​ഴി​ഞ്ഞ ര​ണ്ടു​വ​ര്‍​ഷ​വും പ്ര​ദേ​ശ​ത്ത് വെ​ള്ളം പൊ​ങ്ങി​യി​ട്ടി​ല്ല. 3.70 കോ​ടി​യു​ടെ ര​ണ്ടാം ഘ​ട്ട​മാ​ണ് പു​രോ​ഗ​മി​ക്കു​ന്ന​ത്. കി​ഴ​ക്കു​ഭാ​ഗ​ത്ത് തോ​ടി​ന് മു​ഴു​വ​ന്‍ കോ​ണ്‍​ക്രീ​റ്റ് സം​ര​ക്ഷ​ണ​ഭി​ത്തി​യും കെ​ട്ടും.