വേ​ങ്ങേ​രി ദേ​ശീ​യ​പാ​ത​യി​ലെ ഓ​വ​ര്‍​പാ​സ് നി​ര്‍​മാ​ണം അ​ടു​ത്ത മാ​സം പൂ​ര്‍​ത്തി​യാ​കും
Saturday, November 16, 2024 5:41 AM IST
സ്വ​ന്തം ലേ​ഖ​ക​ന്‍

കോ​ഴി​ക്കോ​ട്: ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി നി​ർ​മാ​ണ പ്ര​വൃ​ത്തി മു​ട​ങ്ങി​യ വേ​ങ്ങേ​രി ദേ​ശീ​യ​പാ​ത​യി​ലെ ഓ​വ​ര്‍​പാ​സ് നി​ര്‍​മാ​ണം അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ പൂ​ര്‍​ത്തി​യാ​കും.ദേ​ശീ​യ​പാ​ത​യി​ൽ ബാ​ലു​ശേ​രി–​കോ​ഴി​ക്കോ​ട് റോ​ഡി​നു കു​റു​കെ 45 മീ​റ്റ​ർ നീ​ള​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഓ​വ​ർ​പാ​സ് പൈ​പ്പ് മാ​റ്റാ​ത്ത​തു കാ​ര​ണം 13.75 മീ​റ്റ​റി​ൽ മാ​ത്ര​മാ​ണ് നി​ർ​മി​ക്കാ​നാ​യ​ത്. ശേ​ഷി​ക്കു​ന്ന 31 മീ​റ്റ​റി​ലെ നി​ർ​മാ​ണം ഡി​സം​ബ​ർ അ​വ​സാ​നം പൂ​ർ​ത്തീ​ക​രി​ച്ചു ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ഈ ​റൂ​ട്ടി​ൽ ഏ​ഴു​മാ​സം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​തോ​ടെ താ​ൽ​ക്കാ​ലി​ക​മാ​യി ഓ​വ​ർ​പാ​സ് ഒ​രു ഭാ​ഗം മാ​ത്രം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നു. ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് ഈ ​ഭാ​ഗം തു​റ​ന്നു കൊ​ടു​ത്ത​ത്. പി​ന്നീ​ട് ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ പൈ​പ്പ് മാ​റ്റു​ന്ന​തി​നാ​യി ഓ​വ​ർ​പാ​സ് നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചു. നി​ല​വി​ലു​ള്ള റോ​ഡി​ൽ നി​ന്നു 15 മീ​റ്റ​ർ താ​ഴ്ത്തി​യാ​ണ് ദേ​ശീ​യ​പാ​ത നി​ർ​മി​ച്ച​ത്. ഇ​വി​ടെ 11 തൂ​ണു​ക​ളി​ലാ​യി 16 ഗ​ർ​ഡ​ർ സ്ഥാ​പി​ച്ചു റോ​ഡി​നു പ​കു​തി ഭാ​ഗം വ​രെ​യാ​ണ് ഓ​വ​ർ​പാ​സ് ആ​ദ്യം നി​ർ​മി​ച്ച​ത്.

തു​ട​ർ​ന്നു ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ൻ 13.75 മീ​റ്റ​ർ കൂ​ടി നി​ർ​മി​ച്ചു ബാ​ലു​ശേ​രി റോ​ഡു​മാ​യി ബ​ന്ധി​പ്പി​ച്ചു ഗ​താ​ഗ​ത​ത്തി​നു സൗ​ക​ര്യം ന​ൽ​കു​ക​യാ​യി​രു​ന്നു. ശേ​ഷി​ക്കു​ന്ന 31.15 മീ​റ്റ​ർ ഓ​വ​ർ​പാ​സ് നി​ർ​മി​ക്കു​ന്ന​തി​നാ​യാ​ണ് ഇ​പ്പോ​ൾ തൂ​ൺ സ്ഥാ​പി​ക്കാ​ൻ മ​ണ്ണെ​ടു​ക്കു​ന്ന​ത്. ഓ​വ​ർ​പാ​സ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഏ​ഴു​റോ​ഡു​ക​ള്‍ കൂ​ടി​ച്ചേ​രു​ന്ന ജം​ഗ്ഷ​നാ​യി വെ​ങ്ങേ​രി​മാ​റും.