മലപ്പുറം: മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ബോധവത്ക്കരണം നടത്തുന്നതിനും വിദ്യാര്‍ഥികളില്‍ ശുചിത്വ ശീലങ്ങള്‍ വളര്‍ത്തുന്നതിനുമായി ജില്ലാ ശുചിത്വ മിഷന് സ്വച്ഛതാ ഹി സേവ 2024 കാമ്പയിന്റെ ഭാഗമായി ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിച്ചു.
എല്‍പി, യുപി വിഭാഗം മത്സരം ജില്ലാ ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളിലും ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗം മത്സരം ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളിലും നടന്നു.
150ലധികം വിദ്യാര്‍ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ വി.ആര്. വിനോദ്, അസിസ്റ്റന്റ് കളക്ടര്‍ വി.എം. ആര്യ, എല്‍എസ്ജിഡി ജോയിന്റ് ഡയറക്ടര്‍ അരുണ്‍രംഗന്‍ എന്നിവര്‍ സന്ദര്‍ശനം നടത്തി.
എല്‍പി, യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനം എം. മുഹമ്മദ് നിഫാദ്, എയുപിഎസ് തൊട്ടേക്കാട്, രണ്ടാംസ്ഥാനം ടി. ശാലൈന്, ദാറുല്‍ ഫലാഹ് ഇംഗ്ലീഷ് സ്കൂള്‍ പൂപ്പലം, മൂന്നാം സ്ഥാനം പി. അമേയ, എയുപിഎസ് തൃപ്പനച്ചി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാംസ്ഥാനം കെ. സഞ്ജന,
ആര്‍എച്ച്എസ്എസ് വൈദ്യരങ്ങാടി, രണ്ടാം സ്ഥാനം ടി. ഹിമയ ഐഡിയല്‍ കടകശേരി, മൂന്നാം സ്ഥാനം യദു പി. മഹേഷ് ജിഎച്ച്എസ് പെരകമണ്ണ എന്നിവര്‍ നേടി. വിജയികളെ 30 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ചിത്രരചനാ മത്സരത്തില്‍ പങ്കെടുപ്പിക്കും.