മ​ല​പ്പു​റം ജി​ല്ലാ ചെ​സ്സ് ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു
Tuesday, June 25, 2024 7:22 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള സ്റ്റേ​റ്റ് സ്പോ​ർ​ട്സ് കൗ​ൺ​സി​ലി​നു കീ​ഴി​ലു​ള്ള സ്റ്റേ​റ്റ് ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി ന​ട​ത്തു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ ഓ​പ്പ​ൺ ചെ​സ് ചാ​മ്പ്യ​ൻ​ഷി​ലേ​ക്കു​ള്ള മ​ല​പ്പു​റം ജി​ല്ലാ ടീ​മി​നെ തെ​ര​ഞ്ഞെ​ടു​ത്തു.

ജൂ​ൺ 23ന് ​ഞാ​യ​റാ​ഴ്ച പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ൺ​മെ​ന്‍റ് ബോ​യ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ മ​ല​പ്പു​റം ജി​ല്ലാ ചെ​സ്സ് ചാ​മ്പ്യ​ൻ​ഷി​പ്പ് ന​ട​ന്നു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി 88 പേ​ര് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. സീ​നി​യ​ർ ഓ​പ്പ​ൺ വി​ഭാ​ഗ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ചു​വ​ടെ കൊ​ടു​ത്ത​വ​ർ വി​ജ​യി​ക​ളാ​യി.പി. ​കെ ഗോ​പ​കു​മാ​ർ ( എ​ട​പ്പാ​ൾ),പി.​ര​വി​കു​മാ​ർ ( ചോ​ക്കാ​ട്), സി. ​പ്ര​സാ​ദ് (ചു​ങ്ക​ത്ത​റ), കെ. ​പ്ര​ബീ​ഷ് (ചേ​ലേ​മ്പ്ര). ജൂ​ലൈ 13, 14 തീ​യ​തി​ക​ളി​ലാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് വ​ച്ച് ന​ട​ക്കു​ന്ന സം​സ്ഥാ​ന സീ​നി​യ​ർ ചെ​സ്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​വ​ർ മ​ല​പ്പു​റം ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ച്ച് മ​ത്സ​രി​ക്കും.

രാ​വി​ലെ ഒ​ന്പ​തി​ന് തു​ട​ങ്ങി​യ മ​ത്സ​രം സീ​നി​യ​ർ നാ​ഷ​ണ​ൽ ആ​ർ​ബി​റ്റ​ർ ഹ​രീ​ഷ് ബി ​മേ​നോ​ൻ ( എ​റ​ണാ​കു​ളം) നി​യ​ന്ത്രി​ച്ചു. അ​ർ​ജു​ൻ (സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി) ഒ​ബ്സ​ർ​വ​റാ​യി പ​ങ്കെ​ടു​ത്തു. ഇ. ​ഷി​ഹാ​ബു​ദ്ധീ​ൻ (ചെ​യ​ർ​മാ​ൻ ഓ​ർ​ഗ​നൈ​സി​ങ് ക​മ്മി​റ്റി), കെ​പി ഇ​സ്മാ​യി​ൽ (സീ​നി​യ​ർ ജി​ല്ലാ ചെ​സ്സ് താ​രം) എ​ന്നി​വ​ർ ചേ​ർ​ന്ന് പ​ങ്കെ​ടു​ത്ത​വ​ർ​ക്കും വി​ജ​യി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ട്രോ​ഫി​ക​ളും ന​ൽ​കി.