മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സിഐഎസ്എഫ് യൂണിറ്റ്, മലപ്പുറം നെഹ്റു യുവ കേന്ദ്ര, കൊണ്ടോട്ടി ഇഎംഇഎ കോളജിലെ എൻഎസ്എസ്, എൻസിസി യൂണിറ്റുകൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊണ്ടോട്ടി ഇഎംഇഎ കോളജിൽ വച്ച് അന്താരാഷ്ട്ര യോഗ ദിനാഘോഷം സംഘടിപ്പിച്ചു.
സിഐഎസ്എഫ് കമാൻഡന്റ് പി.കെ. വിശ്വകർമ യോഗ സെഷന് നേതൃത്വം നൽകി. ചടങ്ങിൽ നെഹ്റു യുവകേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ഉണ്ണിക്കൃഷ്ണൻ, ഇഎംഇഎ കോളജ് പ്രിൻസിപ്പൽ ഡോ. എം. റിയാദ്, എൻസിസി ഓഫീസർ പ്രഫ. അബ്ദുൾ റഷീദ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മുനവർ ജാസിം എന്നിവർ സംസാരിച്ചു. യോഗാ സെഷനിൽ 200ൽ പരം വിദ്യാർഥികളും സിഐഎസ്എഫ് പ്രതിനിധികളും പങ്കെടുത്തു.
പെരിന്തൽമണ്ണ: മലപ്പുറം ജില്ലാ ലീഗൽ സർവീസസ് കമ്മിറ്റി മഞ്ചേരിയും പെരിന്തൽമണ്ണ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയും പെരിന്തൽമണ്ണ സബ് ജയിലുമായി സഹകരിച്ചുകൊണ്ട് അന്തർദേശീയ യോഗാദിനം ആചരിച്ചു. ചടങ്ങിൽ പെരിന്തൽമണ്ണ മുൻസിഫ് മജിസ്ട്രേറ്റ് കെ.എൻ. ആശ വിശിഷ്ടാതിഥിയായി അന്തേവാസികൾക്ക് യോഗാ ദിന സന്ദേശം നൽകി.
ജയിലിലെ അന്തേവാസികൾക്ക് സി. ഷംസുദ്ദീൻ യോഗാ പരിശീലന ക്ലാസെടുത്തു. പെരിന്തൽമണ്ണ സബ് ജയിൽ സൂപ്രണ്ട് മുഹമ്മദ് ഹനീഫ , മജിസ്ട്രേറ്റ് ട്രെയിനിമാരായ ആതിര, ശഹബാനൂ, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി സെക്രട്ടറി, പി എൽ വിമാരായ അബൂബക്കർ, സുഭാഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
എടക്കര: ഫാത്തിമ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ സൈക്കോളജി വിഭാഗം നടത്തിയ അന്തര്‍ദേശീയ യോഗ ദിനാചരണം കോളജ് ബര്‍സാര്‍ ഫാ. വര്‍ഗീസ് കണിയാംപറമ്പില്‍ ഉദ്ഘാടനം ചെയ്തു. "സ്വയത്തിനും സമൂഹത്തിനും യോഗ' എന്ന പ്രമേയത്തിലാണ് അന്താരാഷ്ട്ര യോഗ ദിനാചാരണം സംഘടിപ്പിച്ചത്. സൈക്കോളജി വിഭാഗം അധ്യാപിക കെ. നീതു അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ടി.കെ. സതീശന്, സൈക്കോളജി ഡിപ്പാര്‍ട്ട്മെന്റ് വിഭാഗം വിദ്യാര്‍ഥി മിസ്സില, അധ്യാപിക എം. നീതു എന്നിവര്‍ സംസാരിച്ചു. യോഗാചാരി പി.എസ്. സുധീഷ് യോഗയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും അഭ്യാസ മുറകളെക്കുറിച്ചും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തി.
ഏലംകുളം: നാഷണൽ ആയുഷ് മിഷനും ഏലംകുളം ഗ്രാമപഞ്ചായത്തും ഏലംകുളം ഗവൺമെന്റ് സിദ്ധവൈദ്യ ഡിസ്പെൻസറിയും സംയുക്തമായി പത്താമത് അന്തർദേശീയ യോഗ ദിനാചരണം കുന്നക്കാവ് ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സി. സുകുമാരൻ ഉദ്ഘാടനം നിർവഹിച്ചു.
ഡോ. മിഥുൻ യോഗയുടെ പ്രാധാന്യവും ഈ വർഷത്തെ യോഗയുടെ സന്ദേശവും വിശദീകരിച്ചു. വാർഡ് മെമ്പർമാരായ രമ്യ മാണിതൊടി, വിജയലക്ഷ്മി, ഗിരിജ, ഭാരതി, സൽമ കുന്നക്കാവ് , സ്കൂൾ പിടിഎ പ്രസിഡന്റ് ഇബ്രാഹിം എന്നിവർ സംസാരിച്ചു.യോഗ ട്രെയിനർമാരായ ഉണ്ണികൃഷ്ണൻ മാസ്റ്ററും സുലോചന ടീച്ചറും യോഗ അഭ്യാസത്തിന് നേതൃത്വം നൽകി.
പെരിന്തൽമണ്ണ: ഓയിസ്ക ഇന്റർനാഷണൽ മലപ്പുറം ജില്ലാ ചാപ്റ്ററും പെരിന്തൽമണ്ണ അമൃതം യോഗ കേന്ദ്രയും സംയുക്തമായി യോഗ ദിനാചരണം നടത്തി. അമൃതം യോഗഹാളിൽ നടന്ന പരിപാടി ഓയിസ്ക ഇന്റർനാഷണൽ മലപ്പുറം ജില്ലാ ചാപ്റ്റർ സെക്രട്ടറി ഡോ.പി. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. യോഗാധ്യാപകരയ സുരേഷ്കുമാർ, പി.കെ. മുഹമ്മദ് യൂനസ്, കിഴിശേരി മുസ്തഫ, വേലായുധൻ പുത്തൂർ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. ഡോ. ഷീബാ കൃഷ്ണദാസ്, രമണി ടീച്ചർ എന്നിവർ സംസാരിച്ചു.
നിലമ്പൂര്‍: അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസിലെ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ നോളജ് സിസ്റ്റം, കായിക വിഭാഗം, സാമ്പത്തിക വിഭാഗം, യോഗ ക്ലബ്, എന്‍എസ്എസ് എന്നിവ ചേര്‍ന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഫിലോസഫിക്കല്‍ റിസര്‍ച്ചിന്റെ സഹായത്തോടെ മാസ് യോഗ ഡെമോണ്സ്ട്രേഷന് സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഡോ. ഷമീര്‍ താപ്പി ഉദ്ഘാടനം ചെയ്തു. മാസ് യോഗ പ്രദര്‍ശനം എസ്. ദേവേന്ദ്രന് ഉദ്ഘാടനം ചെയ്തു.
ഐക്യൂഎസി കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍. ശിഹാബുദ്ദീന്, കോളജ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ പ്രൊഫ. പി.കെ. നൂറുദ്ദീന്‍, കായിക വിഭാഗം തലവന്‍ ഡോ. നാഫിഹ് ചെരപ്പുറത്ത്, എന്‍എസ്എസ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി. ഫവാസ്, ഐക്യൂഎസി ജോയിന്റ് കോ-ഓര്‍ഡിനേറ്റര്‍ എസ്. അനുജിത്ത് എന്നിവര്‍ സംസാരിച്ചു. യോഗാ ദിനത്തിന്റെ ഭാഗമായുള്ള ക്വിസ് മല്‍സരവും ഏകദിന ശില്പശാലയും സംഘടിപ്പിക്കും. 25 ന് സമാപിക്കും.
നിലമ്പൂര്‍: നിലമ്പൂര്‍ ചക്കാലക്കുത്ത് മന്നം സ്മാരക എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അന്തര്‍ദേശീയ യോഗദിനം, ലോക സംഗീത ദിനം എന്നിവ ആചരിച്ചു. സ്കൂളിലെ എസ്പിസി, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികള്‍ക്കായി യോഗാചാര്യന് സുബ്രഹ്മണ്യന് യോഗ പ്രദര്‍ശനവും പരിശീലനവും നടത്തി. സംഗീത ദിനം സംഗീത അധ്യാപിക ദീപയുടെ നേതൃത്വത്തില്‍ വിവിധ സംഗീത പരിപാടികളോടെ ആചരിച്ചു. വൈഗ, അദിതി, ഗായത്രി എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. പ്രഥമാധ്യാപിക സി.കെ. ശോഭ, കെ.എ. നിയ എന്നിവര്‍ സംസാരിച്ചു.
നിലമ്പൂര്‍: നിലമ്പൂര്‍ പീവീസ് മോഡല്‍ സ്കൂളില്‍ അന്താരാഷ്ട്ര യോഗ, സംഗീത ദിനങ്ങള്‍ സംയുക്തമായി ആഘോഷിച്ചു. സ്കൂളിലെ മുഴുവന്‍ കുട്ടികളേയും ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ട് പ്രിന്‍സിപ്പല്‍ ഡോ. എ.എം. ആന്റണിയുടെ നേതൃത്വത്തില്‍ മാസ് യോഗ നടത്തി. പരിപാടിയുടെ ഭാഗമായി യോഗ മ്യൂസിക് ആല്‍ബം, സംഗീതാര്‍ച്ചന, നൃത്തശില്‍പ്പം എന്നിവ സംഘടിപ്പിച്ചു. പ്രോഗ്രാം ഇന്‍ ചാര്‍ജ് പി.വി. സിന്ധു, അധ്യാപകരായ പ്രഭാകരന്, സുധീഷ്, ബാബു ഒനിയില്‍, ശാന്തികല എന്നിവര്‍ നേതൃത്വം നല്കി.