എടക്കര: വഴിക്കടവ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്യമൃഗങ്ങളുടെ ശല്ല്യം വര്‍ധിച്ചു വരുമ്പോള്‍ വന്യമൃഗ ശല്ല്യം തടയാനോ, നിയന്ത്രിക്കാനോ ശ്രമിക്കാത്ത വനം വകുപ്പിന്റെ അനാസ്ഥക്കെതിരേ വഴിക്കടവ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആനമറി ഫോറസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനീര്‍ മണല്‍പ്പാടം അധ്യക്ഷം വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ബാബു തോപ്പില്‍, അസിസ് പുളിയാഞ്ചാലി, സി. രാമകൃഷ്ണന്, ഷേര്‍ലി വര്‍ഗീസ്, ബോബി സി മാമ്പ്ര, പി. സുകുമാരന്‍, കെ.പി. ഹൈദറാലി, വി.കെ. അനീഷ്, ജെസ്സി തോമസ്, സാലന് മണിമൂളി, ചാള്‍സ് പുതുപള്ളി, പി.ടി. ഉസ്മാന് അസീസ് പാറപ്പുറം,ജാഫര്‍ തൊട്ടിയില്‍, അനീഷ് വിത്തോട്ടിക്കല്, ഫ്രഞ്ചി വരക്കുളം എന്നിവര്‍ സംസാരിച്ചു.