കേ​റ്റ​റിം​ഗ് സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച ഗോ​ഡൗ​ണി​ൽ വൻ തീ​പി​ടിത്തം
Saturday, September 28, 2024 6:48 AM IST
തി​രു​വ​ന​ന്ത​പു​രം : സ്റ്റാ​ച്യു​വി​നു സ​മീ​പം കേ​റ്റ​റിം​ഗ് സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ച ക​ട​യി​ൽ തീ​പി​ടി ത്ത​ം. ഷെ​രീ​ഫ് ഖാ​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​സ് ഫോ​ർ അ​സോ​സി​യേ​റ്റ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​ണ് തീ​പി​ടി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​യിരുന്നു തീ പി​ടി​ത്തം. ഗോ​ഡൗ​ണി​ൽ നി​റ​യെ കേ​റ്റ​റിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ധ​ന​ങ്ങ​ളും അ​ടു​ത്തു​ള്ള ഓ​ടി​ട്ട കെ​ട്ടി​ട​ത്തി​ൽ പ്ലാ​സ്റ്റി​ക്കും ക്ലീ​നിം​ഗ് സാ​ധ​ന​ങ്ങ​ളും കെ​മി​ക്ക​ൽ​സും ശേ​ഖ​രി​ച്ചി​രു​ന്നു. ഇ​വി​ടെ​യും ഭാ​ഗിക​മാ​യി തീ ​പടർന്നു.

വേ​ഗ​ത്തി​ൽ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യ​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​നി​ൽനി​ന്നു മൂ​ന്നു യൂ​ണി​റ്റും ചാ​ക്ക സ്റ്റേഷനി ൽ നി​ന്നും ഒരു യൂ​ണി​റ്റും ചേ​ർ​ന്ന മൂ​ന്നു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണു തീ ​അ​ണ​ച്ച​ത്.