കാട്ടാക്കട: നൂറാം വർഷത്തിലേക്ക് കടക്കുന്ന ലോകത്തിലെ ആദ്യ കൊച്ചുത്രേസ്യ ദേവാലയത്തി ലെ ശതാബ്ദി ആഘോഷങ്ങൾക്ക് ഇന്നു തുടക്കം. തിരുനാൾ ഒക്ടോബർ ആറിന് സമാപിക്കും.
ആദ്യ ദിനത്തിൽ ജപമാല ലിറ്റിനി, പൂർവിക അനുസ്മരണ ദിവ്യബലി യോടെ ആരംഭിക്കും. ശതാബ്ദി തീർഥാടന പതാക പ്രയാണം, കൊടിയേറ്റ്, തിരുനാൾ പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലി, ഉദ്ഘാടന സമ്മേളനം എന്നിവ ഉണ്ടായിരിക്കും. ഫാ. പിയോ വിശാന്ത് (സുപ്പീരിയർ മംഗലയ്ക്കൽ) മുഖ്യകാർമികനാകും. ഫാ. ടി. ക്ലീറ്റസ് (ഇടവകവികാരി കുഴില്ലാണി) പ്രഭാഷണം നടത്തും.
ശതാബ്ദി തീർഥാടന സ്റ്റാൾ ഉദ്ഘാടനവും ആശീർവാദവും മോൺ. ഡോ. വിൻസന്റ് കെ. പീറ്റർ (എപ്പിസ്കോപ്പൽ വികാർ, കാട്ടാക്കട) നടത്തും. 4.30ന് ശതാബ്ദി തീർഥാടന പതാക പ്രയാണം കണ്ടല പഞ്ചായത്ത് സ്റ്റേഡിയത്തിൽ നിന്നും ആരംഭിക്കും.തുടർന്ന് വൈകുന്നേരം ആറിനു കൊടിയേറ്റം നടക്കും.
തിരുനാൾ പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലിക്ക് തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ റവ. ഡോ. (ആർ. ക്രിസ്തുദാസ് മുഖ്യകാർമികനും. മന്ത്രി വി. ശിവൻകുട്ടി , അഡ്വ. അടൂർ പ്രകാശ് എംപി, അഡ്വ. ഐ.ബി. സതീഷ് എംഎൽഎ, ഇടവക വികാരി ഫാ. ജോയി മത്യാസ്,
തിരുവനന്തപുരം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസി, കേരള ഖത്തീഫ് ആൻഡ് ഖാസി ഫോറം ജനറൽ സെക്രട്ടറി പാച്ചല്ലൂർ അബ്ദുസലീം മൗലവി, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ.അനിൽ കുമാർ, ചെട്ടിക്കോണം വാർഡ് മെമ്പർ ലാസർ ജോസഫ് എന്നിവർ സംസാരിക്കും
എം.എസ്. ഷീന, ഷീജ മേരി, സുബേദാർ എ. മനോജ്കുമാർ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് ഡൊമിനിക് സേവ്യർ, ഡോ. ബ്രിട്ടോ എസ്. ഓസ്റ്റിൻ, ഡോ. അക്ഷയ, പ്രീതാ മോൾ, പ്രിയ വിൻസ്റ്റൺ, അഡ്വ. റീജ, ദിവ്യാരാജ്, ഡോ. റോണ വിജയൻഡോ. റോമിയ വിജയൻ, മദർ മേരി പനയ്ക്കൽ, കംപാഷ്യനേറ്റ് സർവെന്റ്സ് ഓഫ് മേരി സുപ്പീരിയർ ഡോ. ആൻസി സത്യൻ എന്നിവരെ ചടങ്ങിൽ ആദരിക്കും.
പത്തുദിവസങ്ങളിലായി നടക്കുന്ന തിരുനാളിന്റെ ഭാഗമായി സമൂഹ ദിവ്യബലി, സൗജന്യ മെഡിക്കൽ ക്യാമ്പ്, സുവനീർ സ്മൃതിപഥം പ്രകാശനം, സാംസ്കാരിക സമ്മേളനം, ദിവ്യകാരുണ്യ പ്രദക്ഷിണം, ജപമാല പദയാത്ര, സന്ധ്യ വന്ദനം, തിരുസ്വരൂപ പ്രദക്ഷിണം, സ്നേഹവിരുന്ന് തുടങ്ങി വിവിധ പരിപാടികൾ നടക്കും.