പേ​രൂ​ർ​ക്ക​ട സ്കൂ​ൾ ഹോ​ക്കി ടീ​മി​നെ സം​സ്ഥാ​ന​ത​ല മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്ക​ണം
Saturday, September 28, 2024 6:48 AM IST
തിരുവനന്തപുരം: പേ​രൂ​ർ​ക്ക​ട ഗ​വ. ഗേ​ൾ​സ് ഹ​യ​ർ​സെ​ക്ക​ൻ ഡറി സ്കൂ​ൾ ഹോ​ക്കി ടീ​മി​നെ ഇന്നു മു​ത​ൽ കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല നെ​ഹ്റു ക​പ്പ് ഹോ​ക്കി മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കാ​ൻ ബാ​ലാ​വ​കാ​ശ ക​മ്മീഷ​ൻ ഉ​ത്ത​ര​വാ​യി.

അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ സ്പോ​ർ​ട്സ് ക​ല​ണ്ട​ർ ത​യാ​റാ​ക്കു​മ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ൾ ല​ഭി​ക്കു​ന്നുവെന്ന് ഉ​റ​പ്പു വ​രു​ത്താ​നും ക​മ്മി​ഷ​ൻ അം​ഗം എ​ൻ. സു​ന​ന്ദ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

കു​ട്ടി​ക​ളെ ഇ​ട​വേ​ള​ക​ളി​ല്ലാ​തെ മ​ത്സ​രി​പ്പി​ക്കേ​ണ്ടി​വ​രു​ന്ന​ത് അ​വ​രെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യും അ​വ​രു​ടെ ക​ഴി​വു​ക​ൾ പൂ​ർ​ണ​മാ​യി പ്ര​ക​ടി​പ്പി​ക്കാ​ൻ ക​ഴി​യാ​തെ വ​രി​ക​യും ചെ​യ്യു​മെ​ന്നും ക​മ്മീഷ​ൻ നി​രീ​ക്ഷി​ച്ചു.

സ്കൂ​ളി​ലെ യു​പി​എ​ച്ച്എ​സ് വി​ഭാ​ഗം കു​ട്ടി​ക​ൾ തു​ട​ർ​ച്ച​യാ​യി മൂ ന്നു മ​ത്സ​ര​ങ്ങ​ളിൽ പങ്കെടുക്കു കയും വി​ശ്ര​മ​മി​ല്ലാ​തെ ക​ളി​ക്കുകയും ചെയ്തതിനാൽ പ​ല​മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യ​പ്പെ​ട്ടത് കമ്മീഷൻ ചൂണ്ടിക്കാട്ടി.